ഡോ. എം. എസ്. സുനിൽ പണിതു നൽകുന്ന 306 -മത് സ്നേഹഭവനo

For full experience, Download our mobile application:
Get it on Google Play

കരുവാറ്റ : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലമ്പർക്ക് പണിതു നൽകുന്ന 306- മത് സ്നേഹഭവനം സജി തയ്യിലിന്റെ സഹായത്താൽ കരുവാറ്റ പുളിക്കപറമ്പിൽ ജോസഫ് മത്തായിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഫാ. ജെയിംസ് പുളിച്ചമാക്കൽ നിർവഹിച്ചു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ യാതൊരു സൗകര്യങ്ങളും ഇല്ലാതെ രോഗാവസ്ഥയിൽ ശയ്യാവലമ്പിയായി കഴിയുകയായിരുന്നു ജോസഫ് മത്തായി. മത്തായിയെ വീട്ടിൽ ആക്കിയിട്ട് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഭാര്യ ത്രേസ്യാമ്മ. ഇവരുടെ ദയനീയ അവസ്ഥ മനസിലാക്കിയ ടീച്ചർ ഇവർക്കായി 2 മുറികളും ശുചിമുറിയും അടുക്കളയും ഹാളും അടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ, ബോബൻ അലോഷ്യസ്, സിബിച്ചൻ വർഗീസ്, ജെയിംസ് പുത്തൻ തുരുത്തേൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...

സൈബർ തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് സ്വർണക്കട്ടികൾ വാങ്ങി തട്ടിപ്പ് : മലപ്പുറം സ്വദേശി...

0
കളമശ്ശേരി: ഓൺലൈൻ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിവിധ ജ്വല്ലറികളിൽ...

ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

0
തിരുവനന്തപുരം: ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150...