ഡോ.എം.എസ്. സുനിലിന്റെ 258 – മത് സ്നേഹഭവനം അകാലത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട അലനും ആൽവിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിരാലംബർക്ക് പണിതു നൽകുന്ന 258 – മത് സ്നേഹഭവനം സുഹൃത്തും സഹപാഠിയുമായ ജോൺ ശാമുവേലിന്റെ സഹായത്താൽ വാപ്പാല പള്ളി മേലേതിൽ വീട്ടിൽ വിധവയായ എൽസിക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട രണ്ട് കൊച്ചുമക്കൾക്കുമായി പണിപൂർത്തീകരിച്ചു നൽകി. വീടിന്റെ താക്കോൽദാനം ജോൺ സാമുവലിന്റെ സഹോദരൻ ജേക്കബ് ശാമുവൽ നിർവഹിച്ചു.

വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു വിധവയായ എൽസിയും കൊച്ചുകുട്ടികളും താമസിച്ചിരുന്നത്. എൽസിയുടെ മകൻ അരുൺ ദാസും ഭാര്യ ആശയും മരണപ്പെടുകയും അവരുടെ മക്കളായ അലന്റെയും ആൽവിന്റെയും സംരക്ഷണം എൽസി ഏറ്റെടുക്കുകയും ആയിരുന്നു. നിത്യ ചിലവിന് പോലും ബുദ്ധിമുട്ടിയിരുന്ന എൽസി പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീട് പൂർത്തീകരിക്കാൻ ആകാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിലായിരുന്നു താമസം. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ജോൺ സാമുവലിന്റെ സഹായത്താൽ ഇവർക്കായി വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ആർ. പ്രശാന്ത്, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, ജെസ്സി ജേക്കബ്, കെ. സൈമൺ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...