മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ല : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മന്ത്രിമാരെ പിൻവലിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃപ്തി പിൻവലിക്കൽ എന്നാൽ മന്ത്രിയെ പിൻവലിക്കൽ അല്ലെന്ന് കൊച്ചിയിൽ പൊതു പരിപാടിയിൽ ഗവർണർ പറഞ്ഞു. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഗവർണർ പറഞ്ഞു.

എന്നാൽ സർക്കാരിനെതിരെ വീണ്ടും അതിരൂക്ഷമായ ഭാഷയിൽ ഗവർണർ ഇന്നും വിമർശനം ഉന്നയിച്ചു. പാക്കിസ്ഥാന്റെ ഭാഷയിൽ ഭരണഘടനക്കെതിരെ സംസാരിക്കുന്നവർ വരെ കേരളത്തിലുണ്ട്. എല്ലാ മന്ത്രിമാരും മുഴുവൻ സമയ പാർട്ടി പ്രവർത്തകരെയാണ് സർക്കാർ ശമ്പളത്തിൽ വെക്കുന്നത്. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമ മന്ത്രി ആരാണെന്നും ഗവർണർ ചോദിച്ചിരുന്നു.

വൈസ് ചാൻസലർ സ്ഥാനത്ത് നിയമനം നടത്താൻ ആർക്കാണ് അർഹതയെന്ന് സുപ്രീം കോടതി വിധിയോടെ വ്യക്തമായെന്നും ഗവർണർ ഇന്ന് പറഞ്ഞിരുന്നു. കൊച്ചിയിൽ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു ഗവർണറുടെ വിമർശനം. കെ ടി യു, വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ഉദ്ധരിച്ച് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. രാഷ്ട്രീയത്തിൽ അധികാരത്തിനും മറ്റു പലതിനുമാണ് മുൻഗണനയെന്നും എന്തുകൊണ്ടാണ് കേരളത്തിലെ യുവാക്കൾക്ക് വിദേശത്തേക്ക് പോകേണ്ടി വരുന്നതെന്നും ഗവർണർ ചോദിച്ചിരുന്നു.

സാങ്കേതിക സർവകലാശാല വിസിയായി ഡോ എംഎസ് രാജശ്രീയെ നിയമിച്ചത് ഇന്നലെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഒരാളെ മാത്രം നിര്‍ദ്ദേശിച്ചത് യുജിസി ചട്ടത്തിന്റെ  ലംഘനമെന്നും കോടതി പറഞ്ഞിരുന്നു. കേരള സർവകലാശാല സെനറ്റിൽ നിന്ന് 15 അംഗങ്ങളെ പുറത്താക്കിയതിന് പകരം അംഗങ്ങളെ നിയമിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഗവർണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഗവർണർക്കെതിരെ സമരത്തിനാണ് എൽഡിഎഫ് തീരുമാനമെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...