ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ളവരുടെ പേര് വിവരങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണം : ഐ.എൻ.റ്റി.യു.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ളവരുടെ പേര് വിവരം പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.റ്റി യു.സി) ജില്ല പ്രവർത്തയോഗം ആവശ്യപ്പെട്ടു. ബസ്, ലോറി, മറ്റു ഭാരവാഹനങ്ങളുടെ ടാക്‌സ് അടക്കുമ്പോൾ തൊഴിലാളി ക്ഷേമനിധി അംഗത്വം നിർബന്ധമാക്കിയതിനെ തുടർന്ന് പല ഉടമകളും യഥാർത്ഥ തൊഴിലാളികളുടെ വിവരം മറച്ചുവെച്ച് ബന്ധുക്കളുടെ പേരിലാണ് അംഗത്വം എടുക്കുന്നത്. ഇതു കാരണം യഥാർത്ഥ തൊഴിലാളികൾക്ക്  ക്ഷേമനിധിയിൽ അംഗത്വം എടുക്കുവാൻ കഴിയാതെ വരികയാണ്. ഇത് പുനഃപരിശോധിക്കണമെന്ന് ജില്ലാ മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രവർത്തകയോഗം ആവശ്യപെട്ടു.

മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് എ ഡി ജോൺ അധ്യക്ഷത വഹിച്ചു. ഹരികുമാർ പൂതങ്കര, തോട്ടുവ മുരളി, എ ജി ആനന്ദം പിള്ള, എൻ ജയകുമാർ, സജി കെ സൈമൺ, രാജു നെടുവേലിമണ്ണില്‍ , ജി ശ്രീകുമാർ, സി കെ അർജുനൻ, പി കെ മുരളി, മോഹൻകുമാർ കോന്നി, ഷാജി വായ്പൂർ, പ്രസാദ് തുമ്പമൺ, അംജിത്ത് അടൂർ, സജി തോട്ടത്തുമല, കെ എൻ രാജൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...