എറണാകുളത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരായ മൂന്നുപേര്‍  മരിച്ചു. ആലുവയിൽ രണ്ട് പേരും ഇടപ്പള്ളിയിൽ ഒരാളുമാണ് മരിച്ചത്. ആലുവ അമ്പാട്ടുകാവിൽ മിനി ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് കയറിയുണ്ടായ അപകടത്തിൽ തൃശൂർ തലോർ സ്വദേശി ബെജോസ്റ്റിനാണ്(22) മരിച്ചത്. ആലുവ പുളിഞ്ചോട്ടിൽ ബൈക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ പെരുമ്പാവൂർ വല്ലം സ്വദേശി കുഞ്ഞുമുഹമ്മദും (52) മരിച്ചു.

ഇടപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയും മരിച്ചു. ഇടപ്പള്ളി സ്വദേശിനി ബീന വർഗീസാണ് മരിച്ചത്. മകൾ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിച്ച വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...