ഡോ. എം.എസ്. സുനിലിന്റെ 266 – മത് സ്നേഹഭവനം ശോഭാ സാബുവിനും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 266 – മത് സ്നേഹഭവനം ഡോ. ജെൻസിയുടെയും ലാൻസ് ആന്റണിയുടെയും സഹായത്താൽ ഇരവിപേരൂർ മോഡിപ്പള്ളി കൊച്ചുചാലിൽ മോഡിയിൽ ശോഭാ സാബുവിനും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പുതുവത്സര ദിനത്തിൽ ഡോ. ജൻസിയുടെ മാതാപിതാക്കളായ ലൂക്ക കാരാപ്പിള്ളിലും അന്നമ്മ ലൂക്കയും ചേർന്ന് നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായ വീടില്ലാതെ സെമിത്തേരിയുടെ അടുത്തായി ടാർപൊളിൻ  കൊണ്ട് കെട്ടിമറച്ച സുരക്ഷിതമല്ലാത്ത കുടിലിൽ ആയിരുന്നു ശോഭയും സാബുവും തന്റെ മക്കളോടൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മകൾ കാലിന് സ്വാധീനമില്ലാത്ത സൗമ്യ ഭർത്താവ് ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ഇവരോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ഡോ. എം.എസ്. സുനിൽ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൻ കൊണ്ടൂർ, പ്രോജക്ട് കോർഡിനേറ്റർ കെ. പി. ജയലാൽ, ബോബൻ അലോഷ്യസ്, നജ്മാ ബോബൻ, അനിയൻ പത്രോസ്, അജോ. എസ്. എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...