ഡോ. എം.എസ്. സുനിലിന്റെ 330 -മത് സ്നേഹഭവനം സൂര്യ ശരത്തിന്റെ അഞ്ചംഗ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്ക് പണിതു നൽകുന്ന 330- മത് സ്നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ ഊന്നുകള്‍ വാലുതറ ശിവകാശി വീട്ടിൽ സൂര്യയ്ക്കും ശരത്തിനും 3 കുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം കുമാരിയുടെ സഹോദരി ബെറ്റി വർഗീസും ഭർത്താവ് വർഗീസ് മാപ്പിളയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് വെയ്ക്കുവാൻ നിവർത്തിയില്ലാതെ ഇടിഞ്ഞു പൊളിയാറായ യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു സൂര്യയുടെയും കുടുംബത്തിന്റെയും താമസം.

ചോർന്നൊലിക്കുന്ന കുടിലിൽ ദുരിത ജീവിതം നയിച്ചിരുന്ന ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ സുനില്‍ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചി മുറിയും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ലീലാ കേശവൻ, അന്നമ്മ ജിജി, പ്രൊജക്റ്റ് കോഡിനേറ്റർ കെ. പി. ജയലാൽ, ജോൺസൺ എന്നിവർ പ്രസംഗിച്ചു. കുമാരി മാത്യുവിന്റെ സഹായത്താൽ സഹായത്താൽ പണിയുന്ന മൂന്നാമത്തെ വീടാണ് ഇവർക്കായി ഇന്ന് നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...