ഡോ.എം .എസ്. സുനിലിന്റെ 341 – മത് സ്നേഹഭവനം കുഞ്ഞമ്മയ്ക്കും 5 കൊച്ചുമക്കൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 341 – മത് സ്നേഹഭവനം വർഗീസ് കുര്യന്റെ സഹായത്താൽ കുമ്പഴ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ ആനക്കുടി വീട്ടിൽ കുഞ്ഞമ്മയ്ക്കും അവരുടെ 5 ചെറു മക്കൾക്കുമായി പണി പൂർത്തീകരിച്ച് നൽകി. വീടിന്റെ താക്കോൽദാനം വർഗീസ് കുര്യൻ നിർവഹിച്ചു. വർഷങ്ങളായി മാതാപിതാക്കൾ നഷ്ടപ്പെട്ട 5 ചെറുമക്കളുമായി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമ അവസ്ഥയിൽ കഴിയുമ്പോഴാണ് ലൈഫിൽ നിന്നും കുഞ്ഞമ്മയ്ക്ക് അഞ്ച് സെന്റ്‌ സ്ഥലം വാങ്ങുവാൻ സാധിച്ചത്.

എന്നാൽ വെള്ളമോ വൈദ്യുതിയോ ലഭിക്കാത്ത പ്രസ്തുത സ്ഥലത്ത് വീട് പണിയാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വൈദ്യുതി പോലുമില്ലാത്ത പൊളിഞ്ഞു വീഴാറായ ഒരു ചെറിയ കുടിലിൽ ആയിരുന്നു ഈ അഞ്ചു കുട്ടികൾ മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്നത്. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ സുനില്‍ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് വർഗീസിന്റെ സഹായത്താൽ പൂർത്തീകരിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ, രാജു.സി.എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...

‘തിരഞ്ഞെടുപ്പിലെ കള്ളപ്പണം തടയണം’ ; കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

0
ന്യൂഡൽഹി : തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ...

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
ന്യൂഡൽഹി : ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ....