ഡോ. എം. എസ്. സുനിലിന്റെ 344 -മത് സ്നേഹഭവനം വത്സയ്ക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിർധന കുടുംബങ്ങൾക്ക് പണിതു നൽകുന്ന 344 -മത് സ്നേഹഭവനം ഇരട്ട സഹോദരങ്ങളായ ബിനു പൂത്തുറയുടെയും ബിനോയ് പൂത്തുറയുടെയും സഹായത്താൽ കോതമംഗലം ഇഞ്ചൂര് പുത്തൻപുരയ്ക്കൽ വത്സയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോയി പൂത്തുറ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ 3 സെൻറ് ഭൂമിയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു വത്സയും രോഗാവസ്ഥയിലുള്ള ഭർത്താവ് തോമസും മകനും ഭാര്യയുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്.

ഭർത്താവിന്റെ ചികിത്സക്കും ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി സ്ഥലപരിമിതി മൂലം രണ്ട് നിലകളിലായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും ബാൽക്കണിയും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ബിനുവും ബിനോയിയും അവർ സ്വന്തമായി പണിയുന്ന ഭവനത്തോടൊപ്പം മറ്റൊരു നിർധന കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ വേണ്ടിയാണ് വത്സയ്ക്കും കുടുംബത്തിനും വീട് പണിയുവാൻ തീരുമാനിച്ചത്. ചടങ്ങിൽ വാർഡ് മെമ്പർ ഷജി ബസ്സി, പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ, പി .എ .യൂസഫ്, ബിജു കുര്യാക്കോസ്, സി. എം. സിയാദ്, പരീത്. പി .എം. എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....