ഡോ. എം. എസ്. സുനിലിന്റെ 348- മത് സ്നേഹഭവനം സുജാത കണ്ണനും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 348- മത് സ്നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ പട്ടാഴി ശരണമുകൾ കണ്ണൻ ഭവനത്തിൽ സുജാതയ്ക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും കുമാരിയുടെ സഹോദരി ബെറ്റിയും ഭർത്താവ് വർഗീസ് മാപ്പിളയും ചേർന്ന് നിർവഹിച്ചു. 9 വർഷങ്ങൾക്കു മുമ്പ് ബ്ലോക്കിൽ നിന്നും ലഭിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച് വീട് പണി ആരംഭിക്കുകയും കോൺട്രാക്ടർ പാതിവഴിയിൽ പണി ഉപേക്ഷിക്കുകയും ചെയ്തതിനാൽ വിദ്യാർത്ഥിനികളായ രണ്ട് പെൺകുഞ്ഞുങ്ങളുമായി സുജാതയും കണ്ണനും ഒമ്പത് വർഷമായി ഒരു ചെറിയ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. 9 വർഷങ്ങളായി മഴയിലും വെയിലിലും മുഴുവൻ ഉപയോഗശൂന്യമായ നിലയിൽ ആയിരുന്നു പാതിവഴിയിൽ ഉപേക്ഷിച്ച വീടിന്റെ അവസ്ഥ. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വീട്ടുചിലവുകൾക്കുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് വീട് ഒരു സ്വപ്നം മാത്രമായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 2 മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, മധുസൂദനൻ, ബിന്ദു ഉത്തമൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...