20 രൂപാ ഡോക്ടര്‍ പദ്മയുടെ നിറവില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : 20 രൂപാ ഡോക്ടര്‍ പദ്മയുടെ നിറവില്‍. വെറും 20 രൂപ മാത്രം കൺസൾട്ടിങ് ഫീസ് വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോക്‌ടർക്ക് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ സമ്മാനിച്ചത് അർഹിക്കുന്ന അംഗീകാരമായി. 77കാരനായ ഡോ. മുനിശ്വർ ചന്ദർ ദവാർ ദിവസവും 200ഓളം രോഗികളെ ചികിത്സിക്കുകയും അവരിൽ നിന്ന് നാമമാത്രമായ തുകയായ 20 രൂപ മാത്രം സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

1946 ജനുവരി 16ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഡോ. ദാവർ ജനിച്ചത്. വിഭജനത്തിന് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. 1967ൽ അദ്ദേഹം ജബൽപൂരിൽ നിന്ന് എംബിബിഎസ് (ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് ബാച്ചിലർ ഓഫ് സർജറി) പൂർത്തിയാക്കി. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് അദ്ദേഹം ഒരു വർഷത്തോളം ഇന്ത്യൻ സൈന്യത്തിലും സേവനം അനുഷ്‌ഠിച്ചു. അതിനുശേഷം 1972 മുതൽ കഴിഞ്ഞ അൻപത് വർഷത്തിൽ അധികമായി അദ്ദേഹം ജബൽപൂരിലെ ആളുകൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകി വരികയാണ്. 2 രൂപയ്ക്ക് ആളുകളെ ചികിത്സിക്കാൻ തുടങ്ങി അദ്ദേഹം നിലവിൽ 20 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്.

“ഇത്രയും കുറഞ്ഞ ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് വീട്ടിൽ തീർച്ചയായും ചർച്ച നടന്നിരുന്നുവെങ്കിലും അതിൽ തർക്കമുണ്ടായില്ല. ജനസേവനം മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അതുകൊണ്ടാണ് ഫീസ് വർധിപ്പിക്കാതിരുന്നത്. നിങ്ങൾ ക്ഷമയോടെ പ്രവർത്തിച്ചാൽ തീർച്ചയായും വിജയം ലഭിക്കും എന്ന് മാത്രമല്ല ആ വിജയവും ബഹുമാനിക്കപ്പെടും എന്നതാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രം” വാർത്താ ഏജൻസിയായ എഎൻഐയോട് ഡോ. മുനിശ്വർ ചന്ദർ ദവാർ പറഞ്ഞു. “കഠിനാധ്വാനം ചിലപ്പോൾ വൈകിയാലും ഫലം കാണും. അതിന്റെ ഫലമാണ് എനിക്ക് ഈ അവാർഡ് ലഭിച്ചത്, ജനങ്ങളുടെ അനുഗ്രഹം.” പത്മശ്രീ പുരസ്‌കാരം ലഭിച്ചതിന് ശേഷം ഡോ. ദാവർ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം ; തപാൽ മുദ്രയും കവറും പുറത്തിറക്കും

0
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക...

രണ്ടാഴ്ച പിന്നിട്ട് ജാർഖണ്ഡിലെ വിദ്യാർഥി പ്രക്ഷോഭം ; സമരക്കാരുമായി സംസാരിച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ജെ പി എസ് സി,...

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...