Thursday, May 16, 2024 10:10 pm

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ പ്രഥമ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും മെയ് ഒന്നിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാഗ്യസ്മരണീയനായ ഡോ. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ജീവിതവും ദര്‍ശനങ്ങളും എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്. ജാതി-മതചിന്തകള്‍ക്കതീതമായി വിശ്വസ്‌നേഹത്തിന്റെ പ്രവാചകനായിരുന്ന വലിയ തിരുമേനിയുടെ ആശയങ്ങള്‍ തലമുറകള്‍ക്ക് പഠിക്കുന്നതിനും നിലനിര്‍ത്തുന്നതിനും രൂപീകൃതമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ ഫൗണ്ടേഷന്റെ പ്രവര്‍ത്തന ഉത്ഘാടനവും പ്രഥമ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പുരസ്‌ക്കാര സമര്‍പ്പണവും 2024 മെയ് മാസം 1-ാം തീയതി 3 മണിക്ക് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ തിരുമേനിയുടെ ആശയങ്ങള്‍ പിന്‍ പറ്റുന്ന ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തീയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാ പ്പോലീത്തയ്ക്ക് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പ്രഥമ അവാര്‍ഡ് (50,001 രൂപായും ഫലകവും) സമ്മാനിക്കുന്നു.

ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിലുള്ള സമ്മേളനം മലങ്കര സുറിയാനി കത്തോലിക്കാ സഭ പരമാദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറോന്‍ മോര്‍ ബസ്സേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്യുന്നതും അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്നതുമാണ്. മെയ് മാസം 1-ാം തീയതി 3 ജങന് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ ബര്‍ണ്ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

മോറോന്‍ മോര്‍ ബസ്സേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവാ ഉത്ഘാടനവും പുരസ്‌ക്കാര സമര്‍പ്പണവും ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക്ക് തോമസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പി. ജെ. ജോസഫ് (മുന്‍ മന്ത്രി.) , പ്രൊഫ. പി. ജെ. കുര്യന്‍ (മുന്‍ രാജ്യ സഭാ ഡപ്യൂട്ടി ചെയര്‍മാന്‍), ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ആന്റോ ആന്റണി, മാത്യു ടി. തോമസ് , അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ഫാ. സിജോ പന്തപ്പള്ളി, (മാനേജര്‍-ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ്), എം. സലീം (പ്രസിഡന്റ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-തിരുവല്ല), റവ.മാത്യു വര്‍ഗ്ഗീസ് (വികാരി- സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്-തിരുവല്ല), പി. ഇ. തോമസ് കലമണ്ണില്‍ (പ്രസിഡന്റ് -അടങ്ങ പ്പുറത്ത് കുടുംബയോഗം) , എന്നിവര്‍ പ്രസംഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സഹകരണ സൊസൈറ്റി തട്ടിപ്പില്‍ 3 പേർ അറസ്റ്റിൽ

0
കാസര്‍കോട്: കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മൂന്ന് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട്...

റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

0
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന...

വ്യാപാരനികുതി, തൊഴിൽകരം വർധന ; വ്യാപാരികളും കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം

0
കോന്നി : കോന്നിയിൽ വ്യാപാരനികുതിയും തൊഴിൽകരവും വർധിപ്പിക്കുന്ന വിഷയത്തിൽ വ്യാപാരികളും കോന്നി...

ഭക്ഷ്യ സുരക്ഷാ ലൈസൻസിലും ക്രമക്കേട് ; പൂട്ടാൻ വിജിലൻസിന്റെ ഓപ്പറേഷൻ അപ്പറ്റൈറ്റ്

0
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാ...