വ്യാപാരനികുതി, തൊഴിൽകരം വർധന ; വ്യാപാരികളും കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ വ്യാപാരനികുതിയും തൊഴിൽകരവും വർധിപ്പിക്കുന്ന വിഷയത്തിൽ വ്യാപാരികളും കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം. കോന്നിയിലെ വിവിധ വ്യാപാരി വ്യവസായി സമിതികളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് തർക്കം രൂക്ഷമായത്. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന ലൈസൻസ് ഫീസ്, തൊഴിൽ കരം എന്നിവയുടെ നിരക്ക് ക്രമാതീതമായി വർധിപ്പിച്ചാണ് കോന്നി ഗ്രാമപഞ്ചായത്ത് ഇപ്പോൾ വ്യാപാരികളിൽ നിന്നും വാങ്ങുന്നത്. ഇത് അനുവദനീയമല്ല. വ്യാപാരികളുടെ വരുമാനം കണക്കാക്കി വേണം നികുതി വാങ്ങുവാൻ. തൊഴിൽ കരം വർധിപ്പിക്കുമ്പോൾ വ്യാപാരികളുടെ വരുമാനം വർധിക്കുന്നുണ്ടോ എന്ന് പഞ്ചായത്ത്‌ പരിശോധിക്കണം എന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ വ്യാപാര മേഖലയെ പ്രോത്സാഹിപ്പികുമ്പോൾ പഞ്ചായത്ത് ഇതിനെ എല്ലാതാകുന്ന നടപടികൾ ആണ് സ്വീകരിക്കുന്നത് എന്നും വ്യാപരികൾ കുറ്റപ്പെടുത്തി. എന്നാൽ ഫീസ് കൂട്ടി വാങ്ങുന്നത് സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പഞ്ചായത്തിന്റെ വാദത്തെത്തെയും വ്യാപാരികൾ എതിർത്തു.

കോന്നിയിൽ വ്യാപരസ്ഥാപനങ്ങൾക്ക് മുൻപിൽ ആളുകൾ വാഹനം പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങുമ്പോൾ ആളുകൾക്ക് പോലീസും മോട്ടോർ വാഹന വകുപ്പും പിഴ നൽകുന്നു എന്നും ഇത് കച്ചവടത്തെ ഏറെ ബാധിക്കുന്നു എന്നും വ്യാപാരികൾ പറഞ്ഞു, ഇത് ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് തീരുമാനിച്ച വിഷയം ആണെന്നും പോലീസിനും മോട്ടോർ വാഹന വകുപ്പിനും ആണ് ഇതിൽ ഉത്തരവാദിത്വം എന്നും പഞ്ചായത്ത്‌ അധികൃതർ മറുപടി നൽകി. കോന്നിയിലെ വഴിയോര കച്ചവടങ്ങൾ കോന്നിയിലെ കരം നൽകുന്ന വ്യാപാരികളെ സാരമായി ബാധിക്കുന്ന വിഷയം ആണെന്നും ഇതിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും വ്യാപാരികൾ പറഞ്ഞു. കോന്നി പഞ്ചായത്തിൽ നികുതി അടക്കാൻ വരുന്ന വ്യാപാരികളോട് ജീവനക്കാർ മോശമായി പെരുമാറുന്നു എന്ന വ്യാപാരികളുടെ പരാതിയിൽ ഉടൻ നടപടി സ്വീകരിക്കും എന്നും പഞ്ചായത്ത് ഉറപ്പ് നൽകി. കോന്നി പഞ്ചായത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കും. കൂടാതെ വ്യാപാരികൾ ഉന്നയിച്ച വിഷയങ്ങളിൽ പഞ്ചായത്ത് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകും എന്നും പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.

കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനം നിർത്തിയിട്ടാൽ പോലീസും മോട്ടോർ വാഹന വകുപ്പും പിഴ ഇടാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ സ്‌ലാബ് അടിസ്ഥാനത്തിൽ വ്യാപരികളിൽ നിന്നും ഫീസ് ഇടാക്കുന്നതിനും യോഗം തീരുമാനിച്ചു. കോന്നി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആനി സാബു യോഗം ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ പി എച്ച് ഫൈസൽ, കെ ജി ഉദയകുമാർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ദീപു, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ ആയ അനിൽ നെപ്റ്റൂൺ, സന്തോഷ്‌ മാത്യു, റോയ്, സുരേഷ് കുമാർ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...