ഡോ.പുനലൂർ സോമരാജന് വിദ്യാധിരാജ കർമ്മ ശ്രേഷ്ഠ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗാന്ധിഭവൻ സ്ഥാപകൻ ഡോ.പുനലൂർ സോമരാജന് വിദ്യാധിരാജ കർമ്മശ്രേഷ്ഠ പുരസ്കാരം ലഭിച്ചു. വിദ്യാധിരാജ വിശ്വകേന്ദ്രത്തിന്റെ 41 ആം വാർഷിക സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ക്ക് തലസ്ഥാനത്ത് സ്മാരകം നിര്‍മ്മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വകേന്ദ്രം പ്രസിഡന്റ് ഡി.ചന്ദ്രസേനൻ നായർ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹപ്രഭാഷണം നടത്തി.

പ്രശസ്ത സാഹിത്യകാരൻ ഡോ.ജോർജ്ജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. പന്മന ആശ്രമം ജനറൽ സെക്രട്ടറി പന്മന ഗിരീഷ്, എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് എം.കാർത്തികേയൻ നായർ, വിശ്വകേന്ദ്രം ജനറൽ സെക്രട്ടറി തളിയൽ എൻ.രാജശേഖരൻ പിള്ള, വൈസ് പ്രസിഡന്റ് എസ്.എസ്.മനോജ്, ജനറൽ കൺവീനർ ജി.എസ്. മഞ്ജു, ഡോ.കെ.സി.സി.നായർ, ഡോ.ഷാജി കുര്യാത്തി, വി.ഹരികുമാർ, പള്ളിച്ചൽ ഗോപൻ, അഡ്വ.പി.എസ്.ഹരികുമാർ, ഡോ.വിശാൽ.വി.എ., അഡ്വ.എൻ.കെ രാജേന്ദ്രൻ, വി.ഹരികൃഷ്ണൻ, എം.ജി.ശിവപ്രസാദ്, പി.ജി.മനോജ്‌ കുമാര്‍, ആർ.വി.അനിൽ കുമാർ. തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി

0
മുംബൈ: മഹാരാഷ്ട്രയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ, ദണ്ഡിയ പരിപാടികളില്‍...

മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്

0
ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളി രക്ഷപെട്ടത് തലനാരിടയ്ക്ക്. കന്നിമല...

സംഘപരിവാർ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

0
ഡൽഹി: ഡൽഹി ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിയെ ആക്രമിക്കുകയും പിതാവിന്റെ...

റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി

0
കോട്ടയം: റിപ്പയറിങ്ങിനായി സർവീസ് സെന്ററിൽ എത്തിച്ച വിലകൂടിയ എസി മോഷണം പോയി....