തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എസ്‌എസ് ലാല്‍. സിപിഐഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി’ എന്ന് എസ് എസ് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ടീയ പ്രവര്‍ത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ ബഹളമൊക്കെ കഴിയുമ്ബോള്‍ കോണ്‍ഗ്രസിലേയ്ക്ക് വരണമെന്നും ലാല്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ കോണ്‍ഗ്രസുകാര്‍ കുറച്ച് സമയത്തേയ്ക്ക് എന്നോട് ക്ഷമിക്കണം. ജീവിതത്തില്‍ ആദ്യമായി ഞാന്‍ സി.പി.എമ്മിന്റെ ചില വരികള്‍ കടമെടുക്കുകയാണ്. “സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി”
ഇനി എന്റെ ഡോക്ടറനിയനോട്. അനിയന്‍ വിഷമിക്കരുത്. അനിയന്‍ യഥാര്‍ത്ഥത്തില്‍ രക്ഷപെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാര്‍ട്ടിയിലാണ് താങ്കള്‍ കഴിഞ്ഞ മാസം ഓടിക്കേറിയത്. ആശ്വസിക്കാന്‍ ഒരു വകയും കൂടി ഉണ്ട്. സി.പി.എം ചെയ്തതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടി ബി.ജെ.പിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപെട്ടത്. അനിയന്‍ ഹൃദയചികിത്സ തുടരണം. പാര്‍ട്ടി നോക്കാതെ. അഥവാ രാഷ്ടീയ പ്രവര്‍ത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ ബഹളമൊക്കെ കഴിയുമ്പോള്‍ കോണ്‍ഗ്രസിലേയ്ക്ക് വരണം. ഇവിടെ ഒരുപാട് ഡോക്ടര്‍മാര്‍ ഉണ്ട്. പഴയതുപോലെ അവര്‍ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാദ്ധ്യമങ്ങളും കാമറയും ഉണ്ട്.