Sunday, October 13, 2024 6:14 pm

റഷ്യന്‍ ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റഷ്യൻ, ഇം​ഗ്ലീഷ് ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. സുധ വാരിയർ അന്തരിച്ചു. 85 വയസായിരുന്നു. താരതമ്യ ചലച്ചിത്ര പഠനത്തിന് റഷ്യൻ ഭാഷയിൽ കേരള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ബിരുദധാരിയാണ്. സ്വന്തം ​ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച അനുകൽപ്പനത്തിന്റെ ആട്ടപ്രകാരം എന്ന കൃതിക്ക് 2001ൽ ചലച്ചിത്ര സംബന്ധിയായുള്ള ഏറ്റവും മികച്ച കൃതിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. നോവലും ചെറുകഥകളും വിവർത്തനങ്ങളുമുൾപ്പെടെ പതിനഞ്ചിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ഇം​ഗ്ലീഷിലുള്ള ആത്മകഥ ഷാറൂഖ് ഖാൻ ബോളിവുഡിലെ രാജാവ് എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേക്കും, മലയാള പുസ്തകങ്ങൾ റഷ്യനിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.പരേതനായ ഡോ. ജി കെ വാരിയർ ആണ് ഭർത്താവ്. ഡോ. കെ പരമേശ്വരൻ (ആകാശവാണി തിരുച്ചിറപ്പള്ളി പ്രാദേശിക വാർത്താ വിഭാഗം മുൻ മേധാവി), സുലോചന രാംമോഹൻ (ചലച്ചിത്ര നിരൂപക) എന്നിവരാണ് മക്കൾ. സി വി രതി (റിട്ട. ബിഎസ്എൻഎൽ), എസ് രാംമോഹൻ ( ചാർട്ടേഡ് അക്കൗണ്ടന്റ്) എന്നിവർ മരുമക്കളുമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രെയിനിൽ നിന്ന് വീണ് മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു ; സംഭവത്തിൽ റെയിൽവെ കരാര്‍ ജീവനക്കാരനെതിരെ...

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച...

നാല് ദിവസത്തിനകം തുലാവർഷമെത്തും ; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ...