ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ രമേശ് ചെന്നിത്തല സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മാർത്തോമാ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എം. എൽ. എ സഭാ ആസ്ഥാനത്തെത്തി സന്ദർശിച്ചു ചർച്ച നടത്തി. മുൻ കാലങ്ങളിൽ സഭ നൽകിയിരുന്ന പിന്തുണ അദ്ദേഹം അനുസ്മരിച്ചു. മണിപ്പൂരിൽ ഉണ്ടായിട്ടുള്ള വംശീയ കലാപവും അതിൽ കോൺഗ്രസ് പാർട്ടിയും യു. ഡി. എഫും എടുത്തിട്ടുള്ള നിലപാടുകൾ ചർച്ചയിൽ പങ്കുവെക്കുകയും ചെയ്തു.

അധികാരത്തിൽ എത്തിയാൽ പൗരത്വ ബില്ലിൽ ഇന്ത്യ മുന്നണി കർക്കശനിലപാട് സ്വീകരിക്കും എന്ന് മാർത്തോമാ സഭ അധ്യക്ഷനെ അറിയിക്കുകയുണ്ടായി. സഭാ ആസ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയെ സഭാ സെക്രട്ടറി റവ. എബി. ടി. മാമൻ , സഭാ ട്രസ്റ്റി അഡ്വ. അൻസിൽ കോമാട്ട് എന്നിവർ ചേർന്ന് സ്വീകരിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് റോജി കാട്ടാശേരി ഒപ്പമുണ്ടായിരുന്നു. തുടർന്ന് ബിലീവ്വേഴ്സ് ചർച്ച് സഭാ ആസ്ഥാനത്തെത്തി സഭാ അധ്യക്ഷൻ ഡോ. അത്താനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയെ സന്ദർശിച്ചു. ബിലീവ്വേഴ്സ് മെഡിക്കൽ കോളേജ് മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....