ആറന്മുള : ഒരു സംസ്ഥാനത്ത് പശ്ചാത്തല സൗകര്യ വികസനത്തിന് കടം എടുക്കേണ്ടി വരുന്നത് മോശം കാര്യമല്ലന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ശനിയാഴ്ച്ച ആറന്മുള മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന മുഖാമുഖം പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വ്യക്തികൾ കടം എടുക്കുന്നതുപോലെയല്ല സർക്കാർ കടം എടുക്കുന്നത്. എൽ ഡി എഫ് സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നൽകിയത്, അതിന് പണം ആവശ്യമാണ്. പണം വരുന്നത് വരെ കാത്തിരിക്കാൻ കഴിയില്ല. പൗരത്വ ഭേദഗതി കേസിന്റെ വിധി വരുന്നതുവരെ നിയമം നടപ്പിലാക്കില്ലന്ന് പറയാൻ സർക്കാരിന് അവകാശം ഉണ്ട് . പ്രതിപക്ഷകക്ഷികൾ ഒന്നിച്ച് നിന്നാൽ നിയമം നടപ്പിലാക്കാൻ കഴിയില്ല, പക്ഷേ കോൺഗ്രസ് ഒപ്പം നില്‍ക്കില്ല. ദക്ഷിണേന്ത്യയിൽ ബി.ജെ പിയ്ക്കും കേരളത്തിൽ കോൺഗ്രസിനും തിരിച്ചടി നല്കുന്ന വലിയ പാഠമായിരിക്കും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എന്നും ഡോ.തോമസ് ഐസക്ക് പറഞ്ഞു. മന്ത്രി വീണാ ജോർജ്, എൽഡിഎഫ് നേതാക്കളായ എ പത്മകുമാർ. അഡ്വ. ഓമല്ലൂർ ശങ്കരൻ, കെ. സി രാജഗോപാലൻ, എം.വി സഞ്ജു, ടി.വി സ്റ്റാലിൻ, എൻ സജികുമാർ, ബാബു കോയിക്കലേത്ത്, ആർ അജയകുമാർ, പി.ബി സതിഷ്കുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പം വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























