ഡോ. ജിതേഷ്ജിയ്ക്ക് ‘റോട്ടറി എക്‌സലൻസ്- 2024’ അവാർഡ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ‘റോട്ടറി ക്ലബ് ഓഫ് കൊയ്ലോൺ ഈസ്റ്റ് ‘ ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ ‘റോട്ടറി എക്‌സലൻസ് -2024’ പുരസ്‌കാരം  അതിവേഗചിത്രകാരനും ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവും ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ഡോ. ജിതേഷ്ജിയ്ക്ക് ലഭിച്ചു. കാൽലക്ഷം രൂപയും (25001 രൂപ) പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 2024 ജൂലൈ 13ന്  കൊല്ലം തേവള്ളി ഓലയിൽ റോട്ടറി സെന്ററിൽ നടക്കുന്ന റോട്ടറി ഇൻസ്റ്റല്ലേഷൻ ആഘോഷചടങ്ങിൽ കൊല്ലം എം. പി എൻ കെ പ്രേമചന്ദ്രൻ സമ്മാനിക്കും. റോട്ടറി ക്ലബ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, റോട്ടറി ഇന്റർനാഷണൽ ഫണ്ട് ഡെവലപ്പ്മെന്റ് കമ്മിറ്റി മെമ്പറും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ ഡോ. ജോൺ ഡാനിയൽ, അസിസ്റ്റന്റ് ഗവർണർ എസ്. വിപിൻ കുമാർ, സെക്രട്ടറി റെജികുമാർ, ട്രെഷറർ എസ്. ബഞ്ചമിൻ തുടങ്ങിയവർ സംസാരിക്കും. പുരസ്‌കാരസമർപ്പണ ചടങ്ങിനു മുന്നോടിയായി കൊയ്‌ലോൺ ഈസ്റ്റ് റോട്ടറി ക്ലബ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും നടക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...