സംസ്ഥാനത്തെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ സമഗ്രമാറ്റം നിര്‍ദേശിക്കുന്ന കരട് റിപ്പോര്‍ട്ടിന് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ സമഗ്രമാറ്റം നിര്‍ദേശിക്കുന്ന കരട് റിപ്പോര്‍ട്ടിന് അംഗീകാരം. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയും. ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠനാന്തരീക്ഷം സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കരട് റിപ്പോര്‍ട്ടില്‍ പൊതുജനങ്ങള്‍ക്ക് ഈമാസം ഇരുപത് വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം. പുതിയ അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കാനാണ് ആലോചന.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...