ഇന്ന് മാര്‍ക്കറ്റുകളില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ പലരും ഇന്ന് അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ക്കൊപ്പം ഡ്രാഗണ്‍ ഫ്രൂട്ടിനെയും ഉള്‍പ്പെടുത്തുന്നു. പ്രമേഹമുള്ളവര്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് വളരെ പ്രയോജനകരമാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പറയപ്പെടുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടിലെ ഫൈബറും ആന്റി ഓക്സിഡന്റുകളും കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ വളരെ ഫലപ്രദമാണ്. മാത്രവുമല്ല ഹൃദയാരോഗ്യം നിലനിര്‍ത്താനും ഇത് ഏറെ ഗുണം ചെയ്യും. ഡ്രാഗണ്‍ ഫ്രൂട്ടിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിന്‍ സി സൂര്യപ്രകാശം, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നു. ഡ്രാഗണ്‍ ഫ്രൂട്ടിലെ ആന്റിഓക്സിഡന്റുകള്‍ക്ക് കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലിനെതിരെ പോരാടാനുള്ള കഴിവുണ്ട്, അങ്ങനെ ക്യാന്‍സറിനെതിരെ സംരക്ഷണം നല്‍കുന്നു.