പാലാ: നഗരപാതകളില്‍ കാല്‍നടക്കാര്‍ക്ക് ഇനി ഓടയില്‍ വീഴാതെ നടക്കാം. നഗരത്തിലെ പ്രധാന റോഡില്‍ ഓടകള്‍ക്ക് മുകളില്‍ മഴവെള്ളം ഒഴുകി പോകുന്നതിന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രില്ലുകള്‍ തുരുമ്പെടുത്ത് നശിച്ച് അപകടകരമായി തീര്‍ന്നതിന് പരിഹാരമായി. നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് പുതിയ ഗ്രില്ലുകള്‍ സ്ഥാപിച്ചു. നഗരസഭാ ചെയര്‍മാന്റെയും പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുവിന്റെയും നേതൃത്വത്തില്‍ ഇന്ന് രാവിലെ പൂര്‍ണ്ണമായും തകര്‍ന്നവ പുതുക്കിയും മറ്റുള്ളവ റിപ്പയര്‍ ചെയ്തും സുരക്ഷിതമാക്കുകയായിരുന്നു.
ഗ്രില്ലുകള്‍ നവീകരിച്ചു : ഇനി യാത്രക്കാര്‍ക്ക് കുഴിയില്‍ വീഴാതെ നടക്കാം
RECENT NEWS
Advertisment