കടുത്തുരുത്തി അര്‍ബണ്‍ സഹകരണ ബാങ്ക് ചെയര്‍മാനെതിരെ കേരളാ കോണ്‍ഗ്രസ് (എം ) കൊണ്ടുവന്ന അവിശ്വാസം പാസായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കടുത്തുരുത്തി അര്‍ബണ്‍ സഹകരണ ബാങ്ക് ചെയര്‍മാനെതിരെ കേരളാ കോണ്‍ഗ്രസ് (എം ) ലെ അഞ്ച് അംഗങ്ങള്‍ കൊണ്ടുവന്ന ആവിശ്വാസ പ്രമേയം കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ പാസായി. ഇതോടെ ബാങ്ക് ചെയര്‍മാന്‍ യു.പി ചാക്കപ്പന്‍ പുറത്തായി. പതിനഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് 9, കേരള കോണ്‍ഗ്രസ് (എം) 5, കേരളാ കോണ്‍ഗ്രസ് ജോസഫ് 1 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ കോണ്‍ഗ്രസിലെ മധു എബ്രഹാം, കെ.ആര്‍ സജീവന്‍, സി.കെ ശശി എന്നിവര്‍ കേരളാ കോണ്‍ഗ്രസ് (എം) നോടൊപ്പം ചേര്‍ന്ന് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.

ചെയര്‍മാന്റെ ഏകാതിപധ്യ ഭരണത്തിനെതിരെ ഇവര്‍ നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയിരുന്നു. ബാങ്കിലെ അഴിമതിയെക്കുറിച്ച്‌ ലഭിച്ച പരാതിയില്‍ സഹകരണ വകുപ്പ്  66(1) പ്രകാരം നടത്തിയ പരിശോധനയില്‍ ഏകദേശം 3 കൊടിയോളം രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്. ഇതിന്‍ പ്രകാരം മാര്‍ച്ച്‌ 4 ന് ഭരണസമിതി കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ പിരിച്ച്‌ വിട്ട് അഡ്മിനിസ്ട്രേറ്റര്‍ ചാര്‍ജ് എടുത്തിരുന്നു. ഇതിനെതിരെ ഭരണ സമിതിയിലെ 6 കോണ്‍ഗ്രസ്സ് അംഗങ്ങളും കേരള കോണ്‍ഗ്രസ്സ് (എം) ലെ 4 പേരും ജോസഫ് ഗ്രുപ്പിലെ 1 അംഗവും ചേര്‍ന്ന് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.

ഇതില്‍ നിന്നും 3 കോണ്‍ഗ്രസ് അംഗങ്ങളും കേരള കോണ്‍ഗ്രസ് (എം) ലെ ഒരംഗവും വിട്ടു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് രജിസ്ട്രാറുടെ പിരിച്ചുവിടല്‍ നടപടിയിലെ ചില വീഴ്ചകള്‍ ചൂണ്ടികാട്ടി കോടതി പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കുകയും വീഴ്ചകള്‍ പരിഹരിച്ചു വീണ്ടും പിരിച്ചുവിടല്‍ നടപടികള്‍ പുര്‍ത്തിയാക്കാമെന്നും അതുവരെ ഭരണാസമിതിക്കു നയപരമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ ഭരണ സമിതിക്ക് തുടരാമെന്നും ഉത്തരവായിരുന്നു. പിന്നീടാണ് കേരള കോണ്ഗ്രസ്(എം) അംഗങ്ങളായ 5 പേര്‍ ആവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി പിരിച്ചുവിടലിന്റെ വക്കില്‍ എത്തിനില്‍കുമ്പോളാണ് ആവിശ്വാസം കൊണ്ടുവന്നത്.

ചെയര്‍മാന്റെ ദുര്‍ഭരണത്തോടുള്ള എതിര്‍പ്പ് മാത്രമല്ല, ഭരണ സമിതി പിരിച്ചുവിട്ടാല്‍ അയോഗ്യതയും വന്‍ സാമ്പത്തിക ബാധ്യതയും ബോര്‍ഡ് മെമ്പറുമാര്‍ക്ക് വരും. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് ചേരിയിലായിരുന്നു. യു.ഡി.എഫ്. ഭരിച്ചിരുന്ന മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് അംഗത്തിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം അവിശ്വാസത്തിലൂടെ കേരളാ കോണ്‍ഗ്രസ്(എം) പിടിച്ചെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...