ഓടകൾ അടഞ്ഞു ; ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : ഓടകൾ മുഴുവൻ അടഞ്ഞതിനാൽ ചെറിയ മഴപെയ്താൽപോലും ഏനാത്ത് ടൗണിൽ വെള്ളക്കെട്ട് രൂക്ഷം. ഓടകൾ മിക്കതും മാലിന്യവും മണ്ണും കയറി നിറഞ്ഞിരിക്കുകയാണ്. മണ്ണടി റോഡിലേക്ക് പോകുന്ന ഭാഗത്ത് ഓടയിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം പുറത്തേക്ക് വരുന്നുണ്ട്. ഓടയുടെ പലഭാഗത്തും വീടുകളിൽനിന്ന് കക്കൂസ് മാലിന്യമുൾപ്പെടെ ഓടയിലേക്ക് ഒഴുക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. വിഷയത്തിൽ ഏഴംകുളം പഞ്ചായത്ത്, പൊതുമരാമത്ത് എന്നിവിടങ്ങളിൽ ഒട്ടേറെത്തവണ ആളുകൾ പരാതികളറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് പറയുന്നു. ഉദ്യോഗസ്ഥർ പലതവണ വന്ന് പരിശോധിച്ചു പോയതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആളുകൾ പറയുന്നത്. വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ കാൽനട യാത്രക്കാരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. റോഡിന്റെ വശങ്ങളിലെല്ലാം വെള്ളമായതിനാൽ റോഡിലേക്ക് കയറിനടക്കേണ്ട സ്ഥിതിയാണ്. കളമല റോഡിലും സൊസൈറ്റിപ്പടി റോഡിലും ചെറിയ മഴപെയ്താൽപോലും വെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...