മനുഷ്യക്കടത്തിന് കമ്പോഡിയൻ പോലീസിന് കൈക്കൂലി നൽകുന്നതായി വെളിപ്പെടുത്തൽ ; 35 പേരെ കടത്തിയതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തായ്ലാൻഡിൽ വിസിറ്റ് വിസയിലെത്തിയവരെ കമ്പോഡിയ അതിർത്തി കടത്താൻ കമ്പോഡിയൻ പോലീസിന് കൈക്കൂലി നൽകുന്നതായി പ്രതികളുടെ വെളിപ്പെടുത്തൽ. കേസിലെ മുഖ്യകണ്ണികളായ ആലപ്പുഴ സ്വദേശി ജയിംസും പ്രവീണും പോലീസിൻ്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് പോലീസിന് നിർണായക വിവരം ലഭിച്ചത്. ചൈനീസ് കോൾ സെൻ്ററിൽ ആളുകളെ എത്തിക്കാനാണ് സഹായം നൽകുന്നതെന്നാണ് ഇവരിൽ നിന്നറിയുന്നത്. ഓരോ കടത്തിനും ലോങ്ങ് എന്ന കമ്പോഡിൻ പൗരന് ജയിംസ് പണം നൽകാറുണ്ട്. വിസിറ്റ് വിസയിൽ തായ്ലാൻഡിലെത്തുന്നവരെ അതിർത്തി കടത്താനാണ് കൈക്കൂലിയെന്നാണ് ഉയരുന്ന സംശയം. കേസിലെ മറ്റൊരു പ്രതിയായ പ്രവീണിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൊല്ലം ഈസ്റ്റ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, 35 പേരെ കമ്പോഡിയയിൽ എത്തിച്ചതിന് തെളിവ് ലഭിച്ചതായി കൊല്ലം കമ്മീഷണർ അറിയിച്ചു. ഓരോ ഇടപാടും പരിശോധിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാര്‍ പാറയിലിടിച്ച് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു ; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

0
പാലക്കാട്: തമിഴ്‌നാട് പാലക്കാട് അതിര്‍ത്തിയായ മുള്ളിയില്‍ കാര്‍ 500 അടി...

വളം ചുമക്കുന്നതിനിടെ വീണ് നട്ടെല്ല് പൊട്ടി ആദിവാസി യുവാവ് മരണപ്പെട്ടു

0
നൂൽപുഴ: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട 45കാരൻ...

സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച...

അവധിദിനത്തിലെ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് ; രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

0
തിരുവനന്തപുരം: ബിജെപി നേതാവ് ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും...