ജില്ലാ ജയിൽ നിർമാണം വീണ്ടും വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ജയിൽ നിർമാണം വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി. പദ്ധതിയുടെ രണ്ടാംഘട്ട നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. എന്നാൽ ഇതിനാവശ്യമായ ഫിനാൻഷ്യൽ അപ്രൂവൽ തിരുവനന്തപുരത്തെ ചീഫ് എൻജിനീയറുടെ ഒാഫീസിൽനിന്ന് ലഭിച്ചിട്ടില്ല. ഇതു കൂടി ലഭിച്ചെങ്കിൽ മാത്രമേ പണികൾ ആരംഭിക്കാനാകൂ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഈ മാസം നാലിനാണ് ഇതിനോടനുബന്ധിച്ചുള്ള അപേക്ഷകൾ അയച്ചത്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് കുറഞ്ഞത് 18 ദിവസമെങ്കിലുമെടുക്കും. അടുത്ത ആഴ്ചയോടെ ഇതു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ജില്ലാ ജയിലിന്റെ രണ്ടാംഘട്ട നിർമാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ ഒന്നും നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ മാസങ്ങളിലുണ്ടായിരുന്ന ഇലക്ഷനും പെരുമാറ്റചട്ടവും വോട്ടെണ്ണലുമൊക്കെ നിർമാണത്തിന്റെ തുടർപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ജയിൽ നിർമാണത്തിന്റെ രണ്ടാം ഘട്ടത്തിനായി ആഭ്യന്തരവകുപ്പിൽനിന്ന്‌ 6.98 കോടി രൂപ നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ പണികൾ ആരംഭിക്കുമെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് സാങ്കേതികാനുമതി ലഭിക്കാൻ മൂന്നുമാസത്തോളം താമസിച്ചു. അതിനാൽ വീണ്ടും പണികൾ മാസങ്ങളോളം നീണ്ടുപോയി. രണ്ടു കോടിക്കുമുകളിൽ ചെലവുള്ള പദ്ധതിയായതിനാൽ എറണാകുളം നീതിന്യായ വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...

അടിയന്തരാവസ്ഥ തടവുകാർക്ക് ‘ലോക് തന്ത്ര സേനാനി സമ്മാൻ’; പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

0
കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍...

സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ; അധ്യാപകന് സസ്‌പെന്‍ഷന്‍

0
കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ...

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ നടപടി; സാവൻ മാസത്തിൽ ചിക്കൻ ബിരിയാണി വിറ്റ കട തകർത്തു

0
ലഖ്‌നൗ: 'സാവന്‍' മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ബിരിയാണി...