നാടകശില്പശാല ; ഈ മാസം പത്തിന് തുടക്കo

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും കുറിയന്നൂര് ‍ വൈഎംസിഎ ലൈബ്രറിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടക ശില്പശാലയ്ക്ക് ഈ മാസം പത്തിന് തുടക്കമാവും.

കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂളില്‍ നടക്കുന്ന നാലു ദിവസത്തെ ശില്‍പ്പശാലയില്‍ നാടകത്തിന്റെ വിവിധ വശങ്ങളെപ്പറ്റി നൂറനാട് സുകു, കരിവള്ളൂര്‍ മുരളി, മനോജ് സുനി, ഹരീഷ് കുമാര്‍, പ്രിയരാജ് ഭരതന്‍, മധു വാരണാസി, പ്രവീണ്‍ രാജ് കിളിമാനൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ഈ മാസം 10 ന് വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ശില്പശാല നാടകകൃത്തും നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാനുമായ ഫ്രാന്‍സിസ്.ടി.മാവേലിക്കര ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ റവ.ഡോ.ഐപ്പ് ജോസഫ് അധ്യക്ഷനാവുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് മുഖ്യ പ്രഭാഷണം നടത്തും.

13ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി അധ്യക്ഷത വഹിക്കും. എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നാടക പ്രതിഭ അമല്‍രാജ് ദേവ് മുഖ്യാതിഥിയായിരിക്കും.

നാടകമെന്ന കലയുടെ നൂതനമായ രീതി സമ്ബ്രദായങ്ങള്‍ ശാസ്ത്രീയമായ പരിശീലനത്തിലൂടെ യുവതീയുവാക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. നാടക നിര്‍മാണത്തിന്റെ മുഴുവന്‍ പ്രക്രിയയും മനസിലാക്കാനും താല്പര്യമുള്ള മേഖലകളില്‍ വൈദഗ്ധ്യം നേടാനുമുള്ള അവസരം കൂടിയാണ് ശില്‍പ്പശാല ഒരുക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...