ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉള്‍ക്കരുത്തോടെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരളം അടൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും മാനസിക, ശാരീരിക ഉന്നമനത്തിനുമായി കരാട്ടേ, കുംഫു, ജൂഡോ, നീന്തല്‍, കളരിപ്പയറ്റ്, ഏയ്‌റോബിക്‌സ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ ആണ് പരിശീലനം നല്‍കുന്നത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്. നഗരസഭ ചെയര്‍മാന്‍ ഡി.സജി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, എം.അലാവുദിന്‍, റോണി പാണംതുണ്ടില്‍, സെറീന ജലാലുദിന്‍, കെ.സുധ, എം.അഷറഫ്, ബി.ബിന്ദു, നസീബത്ത് ബീവി, എം.ശ്രീജ, സ്മിത എം നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏഴ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് ക്ലാസുകള്‍ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...