യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട ; വിമാനത്താവളത്തിൽ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

ദില്ലി : യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയുടെ ബാഗിൽ വെടിയുണ്ട. വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ഇന്നലെ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാർത്ഥിയുടെ യാത്ര സുരക്ഷ വിഭാഗം തടഞ്ഞു. യാത്ര തടഞ്ഞ വിവരം കേരള ഹൗസ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്, തുടർന്ന് ഇന്നലെ പുറപ്പെടേണ്ട കേരള സർക്കാർ ഏർപ്പാടാക്കിയ എയർ ഏഷ്യ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും ഒരു വെടിയുണ്ട കണ്ടെത്തിയത്.

ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥിയുടെ യാത്ര വിമാനത്തവാള അധികൃതർ തടഞ്ഞു. വിദ്യാർത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാൻ സാധിച്ചില്ല. വിഷയം വളരെ ഗൗരവത്തോടെയാണ് വിമാനത്താവള അധികൃതർ കാണുന്നത്. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...