ഡൽഹിയിൽ തിരഞ്ഞെടപ്പ് കമ്മീഷൻറെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കെസി വേണു​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മധ്യപ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെ തുടർന്ന് ഡൽഹിയിൽ നാടകീയ രംഗങ്ങൾ. പരാതിയുമായെത്തിയ കോൺഗ്രസ് പ്രതിനിധി സംഘത്തെ ഗേറ്റിൽ തടഞ്ഞു. ജയറാം രമേശിനെ പോലീസ് തടഞ്ഞ് നിർത്തി. കെ.സി. വേണുഗോപാലിൻറെ നേതൃത്വത്തിൽ സച്ചിൻ പൈലറ്റ് ഉൾപ്പെട്ട സംഘമെത്തുകയും കുത്തിയിരിക്കുകയും ചെയ്തു. ആരെയും അകത്തേക് കടത്തിവിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മാധ്യമങ്ങളെയും മാറ്റി. ജയറാം രമേശ് ഗേറ്റിൽ തുടരുന്നു. കെ സി എത്തി. തർക്കം. ഗേറ്റിനു മുന്നിൽ തർക്കം. എന്തുകൊണ്ട് കയറ്റി വിടുന്നില്ലെന്ന് കെസി വേണുഗോപാൽ ചോദിച്ചു. നേതാക്കൾ പരാതി ഉയർത്തി കാട്ടി. മാധ്യമങ്ങളെ ദൃശ്യങ്ങൾ എടുക്കുന്നതും പോലീസ് വിലക്കി. ഡൽഹി ഡിസിപി എത്തിയാണ് മാധ്യമങ്ങളെ മാറ്റുന്നത്. നേതാക്കൾ നിൽക്കുന്ന ദൃശ്യങ്ങൾ എടുക്കാനും അനുവദിക്കുന്നില്ല. പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ നടപടിയെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി പോലീസ് സംസാരിച്ച ശേഷം രണ്ടുപേരെ അനുവദിച്ചേക്കും. ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതോടെയാണ് നടപടിയുണ്ടായത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....