ബിഹാറിൽ നാടകീയ നീക്കങ്ങൾ ; നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവെച്ചേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ബിഹാറിൽ ഒരു മാസത്തിലേറെയായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് പുതിയ മുഖ്യമന്ത്രി ഏപ്രിൽ 14നോ 15നോ അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപിയിൽ നിന്നുള്ള ഒരു ‘പുതിയ മുഖം’ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾക്കായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിരീക്ഷകനായി നിയമിച്ചു. താനൊരു പാർട്ടി പ്രവർത്തകനാണെന്നും ഏൽപ്പിക്കുന്ന ഏത് ജോലിയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും ചെയ്യുമെന്നും ശിവരാജ് സിംഗ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താൻ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ ഏപ്രിൽ 14ന് മന്ത്രിസഭായോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ പല സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ മന്ത്രിസഭയുടെ അവസാന യോഗമായിരിക്കാം ഇതെന്നും സൂചനകളുണ്ട്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്ഭവനിലെത്തി ഗവർണർ സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് കൈമാറും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബിജെപി തങ്ങളുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പാർട്ടി എംഎൽഎമാരുമായും ജെഡിയു, എൽജെപി (പാസ്വാൻ), ആർഎൽഎസ്പി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികളുമായി വിശദമായ ചർച്ചകൾ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...