കാസർഗോഡ്: കോൺഗ്രസ് നേതാക്കൾക്ക് ഒപ്പം കൂടിയ അവതാരങ്ങൾക്ക് എതിരെ തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസ് അധികാരത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത മനസിലാക്കിയാണ് അവതാരങ്ങൾ നേതാക്കൾക്ക് ഒപ്പം കൂടിയത്. കോൺഗ്രസിനെ നശിപ്പിക്കുകയെന്നതാണ് അവരുടെ അവതാരലക്ഷ്യം. അവതാരങ്ങൾക്കെതിരെ തന്നെപോലുള്ളവർ ശക്തമായി പ്രതികരിക്കും. യുഡിഎഫ് സർക്കാർ വരുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോൺഗ്രസും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളും ചിലരുടെ കൊഴിഞ്ഞുപോക്കും ഒക്കെ ഉണ്ടായ പശ്ചാത്തലത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയാവണമെന്നുമെല്ലാം ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയിരുന്നു. ഓരോ നേതാക്കൾക്ക് പിന്നിലും ഓരോ അവതാരങ്ങളുണ്ട് എന്നാണ് ഉണ്ണിത്താൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മുതിർന്ന നേതാക്കളെ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള വിമർശനമാണ് ഉണ്ണിത്താൻ്റെ ഭാഗത്ത് നിന്നുണ്ടായത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























