ബിജെപിയ്ക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണവുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ബിജെപിയ്ക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണവുമായി പോലീസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനായി ​ദൃശ്യങ്ങൾ‌ ശേഖരിച്ചു. നിശബ്ദ പ്രചാരണ ദിവസം മറ്റു വീടുകളിലും ശോഭ എത്തിയോ എന്നും പണം നൽകിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. എൽഡിഎഫും യുഡിഎഫും സംഭവത്തിൽ പരാതി നൽകിയിരുന്നു. ഇതിലാണ് പൊലീസ് സമ​ഗ്ര അന്വേഷണം നടത്തുന്നത്. എൽ‌ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ മൊഴിയും പാലക്കാട് ടൗൺ പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു.

വരണാധികാരിയായ ആർഡിഒ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടറിന് കൈമാറും. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നും വിശദമായ അന്വേഷണം ആവശ്യമാണന്നും ആർഡിഒ കളക്ടറെ അറിയിച്ചിരുന്നു. കണ്ണാടി തരുവകുറിശിയിലെ വോട്ടർക്ക് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒപ്പം എത്തിയ ആൾ പണം നൽകിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആരോപണത്തെ പ്രതിരോധിക്കാൻ പല വാദങ്ങളും ശോഭാ സുരേന്ദ്രനും ജില്ലയിലെ ബിജെപി നേതാക്കളും മുന്നോട്ട് വെയ്ക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...