സംസ്ഥാന പോലീസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. പരാതിക്കാരനായ ഒരു വ്യക്തി മാധ്യമപ്രവർത്തകനെന്ന പേരിൽ ഡിജിപിയുടെ അരികിലെത്തി തൻ്റെ പരാതിയിൽ നടപടിയാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാ‍ഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി. ഈ പരാതിക്കാരൻ ആരാണെന്നോ എന്തായിരുന്നു ഇദ്ദേഹത്തിൻ്റെ ആവശ്യമെന്നോ വ്യക്തമായിട്ടില്ല. പരാതി പരിശോധിക്കാമെന്നാണ് റവാ‍ഡ ചന്ദ്രശേഖർ ഇദ്ദേഹത്തിന് മറുപടി നൽകിയത്. പൊതുജനങ്ങളോട് പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരൻ രംഗപ്രവേശം ചെയ്തത്.

സംസ്ഥാന പോലീസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാ‍ഡ ചന്ദ്രശേഖർ സംസാരിച്ചത്. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ നടപടിയുണ്ടാകും. സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങൾക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...

അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം

0
അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ...

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...