ജ​പ്തി ഭീ​ഷ​ണി​യും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും തീ​ർ​ത്ത പ്ര​തി​ബ​ന്ധ​ങ്ങ​ളി​ൽ ഒ​ളി​മ്പി​ക്സ്​ മെ​ഡ​ൽ സ്വ​പ്​​നം ക​ണ്ട്​ അ​ന്താ​രാ​ഷ്ട്ര താ​രം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ജ​പ്തി ഭീ​ഷ​ണി​യും സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളും തീ​ർ​ത്ത പ്ര​തി​ബ​ന്ധ​ങ്ങ​ളി​ൽ ഒ​ളി​മ്പി​ക്സ്​ മെ​ഡ​ൽ സ്വ​പ്​​നം ക​ണ്ട്​ അ​ന്താ​രാ​ഷ്ട്ര താ​രം. മ​ല​യാ​ളി​ക്ക്​ ഏ​റെ പ​രി​ചി​ത​മ​ല്ലാ​ത്ത കി​ക്ക്​ ബോ​ക്സി​ങ്ങി​ൽ ഇ​ന്ത്യ​ക്കാ​യി ഒ​ളി​മ്പി​ക്സി​ൽ പ​​ങ്കെ​ടു​ത്ത്​ ജ​യി​ക്കു​ന്ന​ത്​ സ്വ​പ്നം കാ​ണു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എം.​എ​സ്. സ​ഞ്ജു​വെ​ന്ന 24 കാ​രി​ക്ക്​ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം എ​ങ്ങ​നെ​യെ​ന്ന​തി​ൽ ഒ​രു​പി​ടി​യു​മി​ല്ല. ഡി​സം​ബ​ർ 10ന്​ ​താ​യ്​​ല​ൻ​ഡി​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​ൻ നാ​ളെ യാ​​ത്ര തി​രി​ക്ക​ണം. എ​ന്നാ​ൽ ര​ണ്ട​ര ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ രൂ​പ​യാ​ണ്​ ടി​ക്ക​റ്റി​നും മ​റ്റ്​ ചെ​ല​വു​ക​ൾ​ക്കു​മാ​യി വേ​ണ്ട​ത്. അ​തെ​ങ്ങ​നെ​യു​ണ്ടാ​ക്കു​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ്​ താ​രം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം യാ​ത്ര സാ​ധ്യ​മാ​കു​മോ​യെ​ന്നാ​ണ്​ ആ​ശ​ങ്ക.

ബോ​ക്സി​ങ്ങി​നെ സ്‌​നേ​ഹി​ക്കു​ന്ന വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ സ്‌​പോ​ൺ​സ​ർ​ഷി​പ്പു​മാ​യി വ​ന്നാ​ലേ ഇ​നി യാ​ത്ര സാ​ധ്യ​മാ​കൂ. സ്‌​പോ​ൺ​സ​ർ​ഷി​പ്​ വാ​ഗ്ദാ​നം ന​ൽ​കി​യ​യാ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ പി​ന്തി​രി​ഞ്ഞ​താ​ണ്​ പ്ര​തി​സ​ന്ധി​യാ​യ​ത്. കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോളേജി​ല്‍ ബി.​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്‌ പ​ഠി​ച്ച സ​ഞ്ജു ബ്ര​ഹ്‌​മോ​സി​ൽ കു​റ​ച്ചു​കാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്തു. ബോ​ക്സി​ങ്ങി​നോ​ട്​ കു​ട്ടി​ക്കാ​ലം മു​ത​ൽ ഇ​ഷ്ടം തോ​ന്നി പ​രി​ശീ​ല​നം ആ​രം​ഭി​ച്ച സ​ഞ്ജു മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ്​ കി​ക്ക്​ ബോ​ക്സി​ങ്ങി​ലേ​ക്ക്​ തി​രി​ഞ്ഞ​ത്.

ഉ​സ്​​ബ​കി​സ്താ​നി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ലം, ഓ​പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി, ര​ണ്ടു വ​ർ​ഷ​മാ​യി ദേ​ശീ​യ ത​ല​ത്തി​ൽ സ്വ​ർ​ണം എ​ന്നി​വ നേ​ടി​യാ​ണ്​ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​ല്ലി​യൂ​ർ കാ​വു​ങ്ങ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ എ​സ്‌. സ​ജി​യു​ടെ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​ളാ​ണ്‌. തു​ച്ഛ വ​രു​മാ​ന​ത്തി​ലാ​ണ്​ കു​ടും​ബം ക​ഴി​യു​ന്ന​ത്.

വീ​ട്‌ ജ​പ്തി​ഭീ​ഷ​ണി​യി​ലും. അ​മ്മൂ​മ്മ​യു​ടെ ചി​കി​ത്സ ചെ​ല​വ​ട​ക്കം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്‌ കു​ടും​ബം. സ​ഹാ​യ​ത്തി​ന്​ മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. കി​ക്ക്‌ ബോ​ക്സി​ങ്ങി​ന്‌ സം​സ്ഥാ​ന സ്‌​പോ​ർ​ട്സ്‌ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ​ത​ല സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മ​ല്ല.
ത​നി​ക്കൊ​പ്പം അ​ന്താ​രാ​ഷ്ട്ര മെ​ഡ​ൽ ല​ഭി​ച്ച താ​ര​ങ്ങ​ൾ​ക്ക്​ അ​വ​രു​ടെ സം​സ്ഥാ​ന​ങ്ങ​ൾ ല​ക്ഷ​ങ്ങ​ൾ സ​മ്മാ​നം ന​ൽ​കു​മ്പോ​ഴാ​ണ്​ മീ​റ്റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പോ​കാ​ൻ ക​ഴി​യാ​തെ മ​ല​യാ​ളി താ​രം വ​ല​യു​ന്ന​ത്. തി​രു​വ​ല്ലം സ്വ​ദേ​ശി എ.​എ​സ്‌. വി​വേ​കാ​ണ്‌ പ​രി​ശീ​ല​ക​ൻ. ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ദ്ദേ​ഹം റ​ഫ​റി​യാ​ണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...