മുഖവും മുടിയും തിളങ്ങാൻ വെണ്ടയ്ക്ക വെള്ളം കുടിക്കാം

For full experience, Download our mobile application:
Get it on Google Play

എല്ലാ വീടുകളിലും സ്ഥിരമായി വാങ്ങിക്കുന്ന പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. പല തരത്തിലുള്ള ആരോഗ്യങ്ങളുള്ള വെണ്ടയ്ക്ക് ചർമ്മത്തിനും നല്ലതാണ് വെണ്ടയ്ക്ക്. വൈറ്റമിൻ എ, സി, കെ എന്നിവയും മഗ്നീഷ്യവും പൊട്ടാസ്യവും ഫോളേറ്റും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രോഗപ്രതിരോധ ശേഷി കൂട്ടാനും അതുപോലെ എല്ലുകളുടെ ആരോഗ്യത്തിനും വളരെ മികച്ചതാണ്. വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് പോഷകങ്ങളെ വേഗത്തിൽ ആഗിരണം ചെയ്യാനും ചർമ്മത്തിൻ്റെ ഭംഗി കൂട്ടാനും വളരെയധികം സഹായിക്കും.
മൊത്തത്തിലുള്ള ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് വെണ്ടയ്ക്ക. ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ സഹായിക്കുന്നു. പിഗ്മൻ്റേഷനും ചർമ്മത്തിലെ ചുവപ്പുമൊക്കെ വേഗത്തിൽ നീക്കി ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള തിളക്കം നൽകാൻ ഇത് ഏറെ നല്ലതാണ്.

ഇതിലുള്ള വൈറ്റമിൻ എയും സിയും ഫ്രീ റാഡിക്കൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്ക്കാനും കൊളാജൻ്റെ ഉത്പ്പാദനം കൂട്ടാനും വളരെ നല്ലതാണ്.ഇത് കുടിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കാറുണ്ട്. ഇതിലെ വൈറ്റമിൻ എയും സിയും മുടിയെ വേരിൽ നന്ന് ബലപ്പെടുത്താൻ ഏറെ നല്ലതാണ്. അതുപോലെ മുടി കൊഴിച്ചിൽ മാറ്റി മുടി വേഗത്തിൽ വളർത്താനും വെണ്ടയ്ക്ക വെള്ളം വളരെ മികച്ചതാണ്. മുടിയുടെ തിളക്കം കൂട്ടാനും ഇതൊരു നല്ല മാർഗമാണ്. അതുപോലെ വെണ്ടയ്ക്കയുടെ പശ മുടിയിൽ കണ്ടീഷണറായും ഉപയോഗിക്കാം.

വെണ്ടയ്ക്ക വെള്ളം ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അമിതമായി ഇത് കുടിക്കുന്നത് വയർ ബുദ്ധിമുട്ടുകളുണ്ടാക്കാം. കാരണം ഇതിലെ അമിതമായ ഫൈബർ പലപ്പോഴും അമിതമായാൽ വയറിന് അത്ര നല്ലതായിരിക്കില്ല. ഡയറ്റിൽ ആവശ്യത്തിന് ഫൈബർ ഇല്ലാത്തവർക്ക് തീർച്ചയായും വെണ്ടയ്ക്ക വെള്ളം ധാരാളമായി കുടിക്കാവുന്നതാണ്. ഇത് തയാറാക്കാനായി ആദ്യം നന്നായി കഴുകി വ്യത്തിയാക്കി എടുത്ത വെണ്ടയ്ക്ക വെള്ളത്തിൽ കുതിർത്ത് വെയ്ക്കാം. ഏകദേശം 24 മണിക്കൂറെങ്കിലും ഇത് വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. അതിന് ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഈ വെള്ളം വെറും വയറ്റിൽ കുടിക്കാൻ ശ്രമിക്കണം. ചർമ്മത്തിനും മുടിയ്ക്കും പുറമെ ദഹനം നേരെയാക്കാനും അതുപോലെ അമിതവണ്ണം കുറയ്ക്കാനുമൊക്കെ വളരെ നല്ലതാണ് വെണ്ടയ്ക്ക കുതിർത്ത വെള്ളം കുടിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...