Saturday, July 5, 2025 6:47 am

ഉത്തർപ്രദേശിൽ വിഷ ചായ കുടിച്ച് കുട്ടികൾ അടക്കം നാല് പേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : വിഷ ചായ കുടിച്ച് കുട്ടികൾ അടക്കം നാല് പേർക്ക് ദാരുണാന്ത്യം. അര ഡസനോളം പേർ രോഗബാധിതരാവുകയും ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികളടക്കം നാല് പേരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ആഗ്ര ഡിവിഷനിലെ മെയിൻപുരി ജില്ലയിാണ് സംഭവം. ബോധരഹിതരായവരെ സൈഫായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചായയിൽ കീടനാശിനി കലർന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവം നടന്ന നഗ്ല കൻഹായ് ഗ്രാമത്തിലെ വീട്ടിൽ നിന്ന് കീടനാശിനി പൊടിയുടെ പാക്കറ്റും പോലീസ് കണ്ടെടുത്തിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും അയച്ചു. ഭായ് ദൂജ് ആഘോഷിക്കുന്ന നഗ്ല കൻഹായിലെ ശിവാനന്ദന്‍റെ വീട്ടിലാണ് മരണങ്ങൾ നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ചായ കുടിച്ച് പിതാവും രണ്ട് കുട്ടികളും ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ശിവാനന്ദന്‍റെ  ഭാര്യ നൽകിയ ചായ കുടിച്ച അഞ്ച് പേരും കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അവരെ രക്ഷിക്കാനായില്ല. ശിവാനന്ദന്‍റെ  ഭാര്യ രാമമൂർത്തി നെല്ലിൽ അടിക്കുന്ന കീടനാശിനി അബദ്ധത്തിൽ ചായയിൽ ഒഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

0
തിരുവനന്തപുരം : തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ...

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ ആരോഗ്യവകുപ്പ് ഉടൻ തുടർനടപടികളിലേക്ക് കടക്കും

0
തിരുവനന്തപുരം :​ ഡോക്ടർ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്തിയ വിദഗ്ധസമിതി...