ഫുട്ബോൾ പരിശീലകന്‍ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതിക്ക് 52 വർഷം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : ഫുട്ബോൾ പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ച് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 52 വർഷം തടവിന് ശിക്ഷിച്ചു. തേവര കോന്തുരുത്തി ഭാഗത്ത് ഇരിയത്തറ വീട്ടിൽ ഷാജി (47) യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി രണ്ട് കേസുകളിലായി ശിക്ഷിച്ചത്.

2018-ൽ പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും മഴുവന്നൂരും താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുംബൈ, ചെന്നൈ, പുണെ, ഡൽഹി, കശ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

2019 ഡിസംബറിൽ പുത്തൻകുരിശ് ഇൻസ്പെക്ടറായിരുന്ന സാജൻ സേവ്യറാണ് കുറ്റപത്രം സമർപ്പിച്ചത്. സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഇയാൾക്ക് 32 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ ജയപ്രസാദ്, വിൻസി ഏലിയാസ്, പീറ്റർ പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, ജയകുമാർ, യോഹന്നാൻ, അനിൽകുമാർ, ചന്ദ്രബോസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...