മല്ലപ്പള്ളി : മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. താലൂക്കിലെ മല്ലപ്പള്ളി, ആനിക്കാട്, എഴുമറ്റൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടി വെള്ളം കിട്ടാക്കനിയാകുകയാണ്. പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികളും പൈപ്പുലൈനുകളും ഉണ്ടെങ്കിലും വെള്ളമെത്തുന്നത് വല്ലപ്പോഴും മാത്രമാണ്. മിക്ക പ്രദേശങ്ങളിലും കുടി വെള്ളം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ ജനങ്ങള്‍. അടുഞ്ഞ കിണറുകളില്‍ നിന്നും മറ്റും വെള്ളം ശേഖരിച്ചിരുന്നവരാണ് ഇപ്പോള്‍ ഏറെ ദുരിതത്തിലായിരിക്കുന്നത്.
കുടി വെള്ള സ്രോതസുകളിലെ വെള്ളം വറ്റിതുടങ്ങിയതോടെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന കാഴ്ചയാണ്. പൈപ്പുലൈനുകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കുടിവെള്ളം എത്തിയിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ മാസത്തില്‍ മൂന്ന് ദിവസമാണ് കുടിവെള്ളം എത്തുന്നത്. കുടി വെള്ള പദ്ധതികള്‍ക്കായി വെള്ളം ശേഖരിക്കുന്നതിന് കുഴിച്ചിരിക്കുന്ന കിണറുകള്‍ മണി മലയാറ്റിലും സമീപത്തുമാണ്. ആറ്റിലെ വെള്ളം താഴ്ന്നതോടെ കുടിവെള്ള പദ്ധതികളിലും വെള്ളമില്ലാതെയായി.
കുടിവെള്ളക്ഷാമം അതിരു ക്ഷാമമായതോടെ പ്രദേശവാസികള്‍ അനുഭവിക്കുന്നത് ഏറെ ദുരിതമാണ്. മിക്ക പഞ്ചായത്തുകളിലും കാലപ്പഴക്കവും ഗുണനിലവാരം കുറഞ്ഞ പൈപ്പുലൈനുകളുമായതിനാല്‍ പൈപ്പ് പൊട്ടല്‍ നിത്യ സംഭവുമാണ്. ആനിക്കാട് പഞ്ചായത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള മോട്ടര്‍ ആയതിനാല്‍ പ്രവര്‍ത്തന ശേഷി കുറവായതിനാല്‍ കുടിവെള്ള വിതരണം പൂര്‍ണ്ണമായും ലഭ്യമാകുന്നില്ല. നിരവധി തവണ കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ നന്നാക്കുന്നതുവരെ കുടിവെളള വിതരണം തടസ്സപ്പെടും. വല്ലപ്പോഴും പൈപ്പ് ലൈനുകളില്‍ വെള്ളമെത്തുന്നത്.