കൊടും വേനലിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കി ഇക്കോ ടുറിസം സെന്ററിലെ വനപാലകർ

For full experience, Download our mobile application:
Get it on Google Play

കോന്നി : വേനൽ ചൂടിൽ കുടിവെള്ളം ലഭിക്കാതെ വലയുന്ന പക്ഷികൾക്ക് ആശ്വാസം പകരുന്നതാണ് കോന്നി ഇക്കോ ടൂറിസം സെന്ററിലെ വനം വകുപ്പ് ജീവനക്കാരുടെ പ്രവർത്തനം. ഇക്കോ ടുറിസം കേന്ദ്രത്തിൽ എത്തുന്ന പക്ഷികൾക്ക് മൺചട്ടിയിൽ വിവിധ മരച്ചില്ലകളിലായി ദാഹജലം ഒരുക്കിയാണ് വനപാലകർ മാതൃകയായത്. ടൂറിസം കേന്ദ്രത്തിന് ഉള്ളിൽ മാത്രമല്ല കോന്നിയിലെ നിരവധി വീടുകളുടെ പരിസരത്തും ഇത്തരത്തിൽ ദാഹജലം ഒരിക്കിയിട്ടുണ്ട്. മുപ്പത്തിലധികം മൺചട്ടികൾ ആണ് വിവിധ സ്ഥലങ്ങളിൽ ആയി സ്ഥാപിച്ചിരിക്കുന്നത്.

ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ഹാഷിമിന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ. കുടിവെള്ളം നിറക്കാൻ തയ്യാറാക്കിയ മൺ ചട്ടികൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. വേനലിൽ ദാഹജലം ലഭിക്കാതെ പക്ഷികൾ ചത്തൊടുങ്ങുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടത് മൂലമാണ് ഇത്തരം ഒരു ആശയത്തിലേക്ക് നയിച്ചതെന്നും വനപാലകർ പറഞ്ഞു. വരും വർഷങ്ങളിലും പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...