പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ നേതാക്കള്‍ വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയറെ ഉപരോധിച്ചു. നഗരത്തിലെ ചില വാര്‍ഡുകളിലും അഴൂര്‍, കടമ്മനിട്ട ഭാഗങ്ങളിലും മിക്കപ്പോഴും കുടിവെള്ളം കിട്ടാറില്ല. മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രമാണ് വെള്ളമെത്തുന്നത്. അതും തീരെ കുറഞ്ഞ മര്‍ദ്ദത്തില്‍ ആയതിനാല്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വെള്ളം എത്താറുമില്ലെന്ന് സി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
സി.പി.ഐ മണ്ഡലം സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍, ലോക്കല്‍ സെക്രട്ടറി ഹരിദാസ്,
മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമേഷ് ബാബു , സാബു കണ്ണങ്കര , സി.സി ഗോപാലകൃഷ്ണന്‍, അഡ്വ. റഫീക്ക്, അജീമീര്‍ ഖാന്‍ എന്നിവര്‍ ഉപരോധനത്തിന് നേതൃത്വം നല്‍കി.