റാന്നി : നാറാണംമൂഴി-പെരുനാട് കുടിവെള്ള വിതരണ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് സി.പി.ഐ നാറാണംമൂഴി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുനാട്ടില്‍ നിന്നും പമ്പ് ചെയ്ത് ചെമ്പനോലി, പഞ്ചാരമുക്ക് എന്നിവടങ്ങളിലെ സംഭരണികളിലെത്തിച്ച് വിതരണം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. എന്നാല്‍ പൈപ്പുകള്‍ മിക്കയിടത്തും സ്ഥാപിച്ചു കഴിഞ്ഞെങ്കിലും നിര്‍മ്മാണ ജോലികള്‍ ഇനിയും ബാക്കിയാണ്.
നാറാണംമൂഴി പഞ്ചായത്തിലെ മലയോര മേഖലകളില്‍ വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. വേനല്‍ കടുക്കുമ്പോള്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ വാഹനത്തില്‍ വെള്ളം എത്തിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. തെക്കേതൊട്ടി, കടുമീന്‍ചിറ, വലിയപതാല്‍ മേഖലകളിലെ കൈവശ കര്‍കര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍, ജില്ലാ കൗണ്‍സിലംഗം ടി.പി അനില്‍കുമാര്‍, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, എന്‍.ജി പ്രസന്നന്‍,ടി.ടി കുര്യന്‍, തോമസ് ജോര്‍ജ്, ഇന്ദു ഐ. നായര്‍, ടൈറ്റസ്ദാനി, അന്നമ്മസാം, ബാബു തറയിലേത്ത്, ജേക്കബ് തോമസ്, അനീഷ് കോവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വി.ടി വര്‍ഗീസ്, ഉഷാ വിജയന്‍,പി.സി എബ്രഹാം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മിനിറ്റ്സ് കമ്മറ്റിയില്‍ എം.ജി സതീശ്, കെ.എസ് ഷാജി, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരും പ്രമേയ കമ്മിറ്റിയില്‍ പ്രമോദ് ഉണ്ണികൃഷ്ണന്‍, അനില്‍ അത്തിക്കയം, എം ശ്രീജിത്ത് എന്നിവരും പ്രവര്‍ത്തിച്ചു. അനില്‍ അത്തിക്കയത്തിനെ സെക്രട്ടറിയായും എം.ജി സതീശിനെ അസി. സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.