വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു ; വീട്ടുടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് പിടിയിലായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ടൈല്‍സ് ബിസിനസുകാരനാണ് വീട്ടുടമ. കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ പലപ്പോഴും കുട്ടിയുമായി വഴക്കിട്ടിരുന്നു.

ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ പോലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ വിട്ടയച്ചത്. ഇതിനെച്ചൊല്ലി പെണ്‍കുട്ടിയും വീട്ടുടമയും തമ്മില്‍ വഴക്കുണ്ടായി. വീട്ടുടമയുടെ പെരുമാറ്റം സംബന്ധിച്ച്‌ മാതാപിതാക്കളോട് പറയുമെന്നും പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ വീട്ടുടമ വീട്ടില്‍ പോയി തോക്കുമായി തിരികെ വന്നു. തുടര്‍ന്ന് തോക്ക് നെറ്റിയില്‍ ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. വീട്ടുകാര്‍ ബംഗളൂരുവിലെത്തി അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...