കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം ; പരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. ജില്ലാ കളക്ടര്‍, മരട് മുനുസിപ്പല്‍ സെക്രട്ടറി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ഇ എന്‍ നന്ദകുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പാഴൂര്‍ പമ്പ് ഹൗസിലെ രണ്ടാമത്തെ മോട്ടോറിന്റെ ട്രയല്‍ റണ്‍ ഇന്നും നടക്കാതെ വന്നതോടെ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഇനിയും വൈകും. പശ്ചിമകൊച്ചിയിലേക്ക് ടാങ്കര്‍ വെള്ളം വിതരണം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

ഇന്ന് രാവിലെ പാഴൂര്‍ പമ്പ് ഹൗസിലെ രണ്ടാമത്തെ മോട്ടോര്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്നായിരുന്നു ജല അതോറിറ്റി അധികൃതരും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ മോട്ടോറിന്റെ ഫിറ്റിംഗ് ജോലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതോടെയാണ് ട്രയല്‍ റണും അനിശ്ചിതത്വത്തിലായത്. നാളെ പുലര്‍ച്ചയോടെയെങ്കിലും ട്രയല്‍ റണ്‍ നടത്താനാകുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. മൂന്നാമത്തെ മോട്ടോര്‍ വെള്ളിയാഴ്ച്ച ട്രയല്‍ റണ്‍ നടത്താമെന്നും കണക്കുകൂട്ടുന്നുണ്ട്. മോട്ടോറുകളുടെ പണി പൂര്‍ത്തിയാകുന്നത് വൈകിയാല്‍ ടാങ്കര്‍ വെള്ളം വിതരണം ചെയ്യുന്നതും തുടരേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റേയും നിലപാട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സംഭവം ‘അമ്മ’ ജനറൽ ബോഡി യോഗം...

0
കൊച്ചി: ചലച്ചിത്ര താരം അബു സലീമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍...

തൃശൂരിൽ ദാരുണ സംഭവം; ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം മറിഞ്ഞുവീണ് വിദ്യാർത്ഥി മരണപ്പെട്ടു

0
തൃശൂര്‍: പനി ബാധിച്ചതിനെ തുടർന്ന് ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം...

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...