പ്രവാസി പുനരധിവാസം ബജറ്റ് ചർച്ചയിൽ പ്രഖ്യാപിക്കണം ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മടങ്ങിയെത്തിയ പ്രവാസികളെ കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്നും ഇത് പരിഹരിക്കുവാൻ നിയമസഭയിലെ ബജറ്റ് ചർച്ചയിൽ ഉൾപ്പെടുത്തി പ്രവാസികൾക്കായി പെൻഷൻ, പുന:രധിവാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.

ആഗോള സാമ്പത്തിക മാന്ദ്യം, കോവിഡ് സാഹചര്യം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾ ദുരിതത്തിലാണെന്നും ഇവരുടെ പുന:രധിവാസത്തിനും ക്ഷേമത്തിനുമായി തൊഴിൽ, പെൻഷൻ, ഭവന നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സാമുവൽ കിഴക്കുപുറം സർക്കാരുകളോട് അവശ്യപ്പെട്ടു.

സമൂഹത്തിലെ ഒട്ടുമിക്ക വിഭാഗങ്ങൾക്കും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നല്കുന്ന സർക്കാർ രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിച്ച്‌ മടങ്ങിയെത്തിയവരും ഇപ്പോൾ വിദേശങ്ങളിൽ ഉള്ളവരുമായ പ്രവാസികളോടും അവരുടെ കുടുംബങ്ങളോടും കടുത്ത അനീതിയാണ് കാട്ടുന്നതെന്ന് സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി.

കോവിഡ് മൂലം വിദേശത്തും നാട്ടിലും മരിച്ച പ്രവാസികളുടെ അവകാശികൾക്ക് മതിയായ സാമ്പത്തിക സഹായം ബജറ്റ് ചർച്ചയിൽ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മടങ്ങിയെത്തിയ പ്രവാസികൾക്കായി ഏർപ്പെടുത്തിയ തൊഴിൽദാന പദ്ധതിയായ പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻ സ്, സാന്ത്വനം ചികിത്സാ ധനസഹായ പദ്ധതി, പെൺ മക്കളുടെ വിവാഹ ധനസഹായ പദ്ധതി, വിദേശങ്ങളിൽ മരിക്കുന്നവരുടെ അവകാശികൾക്കുള്ള ഒരു ലക്ഷം രൂപ ധനസഹായ പദ്ധതി, ക്ഷേമനിധി ആനുകൂല്യങ്ങൾ എന്നിവയെല്ലാം സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും മൂലം അവതാളത്തിലാണെന്നും ഇത് പരിഹരിക്കുവാൻ നോർക്കാ വകുപ്പിന് കൂടുതൽ തുക ബജറ്റിൽ വക കൊള്ളിക്കണമെന്നും സാമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു.

പ്രവാസികളിലെ വരേണ്യ വർഗ്ഗത്തിനായി രൂപീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യാതൊരു പ്രയോജനവും ഇല്ലാത്ത ലോക കേരള സഭയുടെ നടത്തിപ്പിനും അതിന്റെ ആസ്ഥാന മന്ദിര നിർമ്മാണത്തിനുമായി സംസ്ഥാന ബജറ്റിൽ നീക്കിവെച്ചിരിക്കുന്ന ഭീമമായ തുക നോർക്കാ വകുപ്പിന് കൈമാറി സാധാരണ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുവാൻ തയ്യാറാകണമെന്ന്പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പട്ടു. പ്രവാസികളോടുള്ള കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരെ മറ്റ് പ്രവാസി സംഘടനകളുമായി യോജിച്ച്‌ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...