ചെങ്ങന്നൂര്‍ : വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം ചെങ്ങന്നൂരിലെ ഉയർന്ന ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നു. നഗരസഭയിലെ ഉയര്‍ന്ന പ്രദേശമായ ക്രിസ്ത്യൻ കോളേജിന്റെ സമീപ പ്രദേശങ്ങളിലും കാർത്തികാറോഡ്, വനിത ഐടിഐ ഭാഗങ്ങളിലും കുടിവെള്ളം കിട്ടാകനിയായി. പ്രദേശവാസികള്‍ വില കൊടുത്താണ് വീടുകളില്‍ വെള്ളം എത്തിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് ആഴ്ചയിൽ മൂന്നു ദിവസം ലഭിച്ചുകൊണ്ടിരുന്ന വെള്ളം കുറച്ചുകാലമായി മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ലഭിക്കുന്നുള്ളൂ. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചാൽ “ഇപ്പോൾ ശരിയാക്കാം ” എന്ന മറുപടി തുടങ്ങിയിട്ട് കാലങ്ങളായതായി നാട്ടുകാര്‍ പറയുന്നു. ചില ഭാഗങ്ങളില്‍ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച വാട്ടര്‍ കിയോസ്ക്കുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഇതുമൂലം വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിച്ചുപോകുന്ന പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. ഇനിയും അധികൃതര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു.
ചെങ്ങന്നൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം ; വാട്ടര്‍ കിയോസ്ക്കുകള്‍ നോക്കുകുത്തിയായി മാറി
RECENT NEWS
Advertisment