ചെങ്ങന്നൂരില്‍ കുടിവെള്ളക്ഷാമം രൂക്ഷം ; വാട്ടര്‍ കിയോസ്ക്കുകള്‍ നോക്കുകുത്തിയായി മാറി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം ചെങ്ങന്നൂരിലെ ഉയർന്ന ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നു. നഗരസഭയിലെ ഉയര്‍ന്ന പ്രദേശമായ ക്രിസ്ത്യൻ കോളേജിന്റെ സമീപ പ്രദേശങ്ങളിലും കാർത്തികാറോഡ്, വനിത ഐടിഐ ഭാഗങ്ങളിലും കുടിവെള്ളം കിട്ടാകനിയായി. പ്രദേശവാസികള്‍ വില കൊടുത്താണ് വീടുകളില്‍ വെള്ളം എത്തിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് ആഴ്ചയിൽ മൂന്നു ദിവസം ലഭിച്ചുകൊണ്ടിരുന്ന വെള്ളം കുറച്ചുകാലമായി മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ലഭിക്കുന്നുള്ളൂ. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചാൽ “ഇപ്പോൾ ശരിയാക്കാം ” എന്ന മറുപടി തുടങ്ങിയിട്ട് കാലങ്ങളായതായി നാട്ടുകാര്‍ പറയുന്നു. ചില ഭാഗങ്ങളില്‍ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച വാട്ടര്‍ കിയോസ്ക്കുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഇതുമൂലം വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിച്ചുപോകുന്ന പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. ഇനിയും അധികൃതര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന് നാട്ടുകാർ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ നിയമന വിവാദം : കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ...

0
തിരുവനന്തപുരം : സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ...

രജൗരിയിൽ മിന്നൽ പ്രളയം : നദികൾ കരകവിഞ്ഞു ; ഒരു യുവതിയെ കാണാതായി

0
ശ്രീനഗർ : തുടർച്ചയായ മഴയിൽ ജമ്മുകശ്മീരിലെ രജൗരി പട്ടണത്തിൽ വെള്ളപ്പൊക്കം. മിന്നൽ...

ഉടമ അറിയാതെ ഉപയോഗിക്കുന്നു ; രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് 4.51 ലക്ഷം മൊബൈൽ നമ്പറുകൾ റദ്ദാക്കി

0
ഒറ്റപ്പാലം : ഉപയോഗിക്കുന്നത് യഥാർഥ ഉടമകളല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത് റദ്ദാക്കിയത്...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം : അമ്മയും മകളും മരിച്ചു ; പിതാവും മകനും ഗുരുതര...

0
കോട്ടയം : മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച...