തിരുവല്ലയിൽ കുടിവെള്ള വിതരണം സ്തംഭനത്തിൽ – മർച്ചന്റ്സ് അസ്സോസിയേഷൻ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പട്ടണത്തിലും സമീപ പ്രദേശങ്ങളിലും അപ്രതീക്ഷിതമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിൽ മർച്ചൻറ്സ് അസ്സോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. ജല വിതരണ സംവിധാനത്തിലുണ്ടായ തകരാറു പരിഹരിക്കുവാൻ വാട്ടർ അതോറിറ്റി കാട്ടുന്ന നിരുത്തരവാദിത്വവും അലംഭാവവും മൂലം പൊതുജനങ്ങളും വ്യാപാരികളും രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന തിരുവല്ലയിലെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ഹോട്ടലുകളും വീടുകളുമെല്ലാം ടാങ്കർ ലോറിയിൽ കുടിവെള്ളം ഇറേക്കേണ്ട ഗതികേടിലാണ്.

വ്യാപാരികൾ കുടിവെള്ളം വീടുകളിൽ നിന്നും കന്നാസുകളിൽ കുടിവെള്ളം എത്തിച്ചാണ് കുടിക്കുകയും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുകയും മറ്റും ചെയ്യാറുള്ളത്. ജനപ്രതിനിധികളും നഗരസഭയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ അശ്രദ്ധ കാട്ടുന്നത് തികച്ചും അപലപനീയമാണ്. അടിയന്തിരമായി അധികൃതർ ഇടപെട്ട് തിരുവല്ലയിലുണ്ടായ രൂക്ഷമായ കുടിവെള്ള വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ അടക്കമുള്ള സമരത്തിനു വ്യാപാരികൾ നിർബന്ധിതരാകുമെന്നും മർച്ചൻ്റ്സ് അസ്സോസ്സിയേഷൻ്റെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ച വിവരം ഭാരവാഹികൾ അറിയിച്ചു. എം. സലീമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സജി എം മാത്യു, മാത്യൂസ് കെ ജേക്കബ്, രെഞ്ജിത് ഏബ്രഹാം, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, ബിനു ഏബ്രഹാം കോശി,, ആർ ജനാർദ്ദനൻ, കെ കെ രവി, ജോൺസൺ തോമസ്, അബിൻ ബക്കർ , എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...