Sunday, June 23, 2024 11:26 am

റോഡുപണിക്കിടെ പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനട പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് എന്നും തടസ്സം. കടലിക്കുന്നിലെ ജലസംഭരണിയിൽനിന്നുള്ള വിതരണമാണ് വിവിധ ഇടങ്ങളിൽ പൈപ്പ് പൊട്ടലും ജൽജീവന്റെ പൈപ്പിടലും കാരണം മുടങ്ങുന്നത്. പാണിൽ ഭാഗത്ത് കെ.എസ്.ടി.പി.യുടെ റോഡുപണിക്കിടെ പൈപ്പ് പൊട്ടിയതുകാരണം അമ്പലക്കടവ്, ഉളനാട് ഭാഗങ്ങളിലാണ് ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നത്. കുളനട പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാതായിട്ട് ആറുമാസം കഴിഞ്ഞു. ജൽജീവൻ മിഷന്റെ പൈപ്പിടൽ കഴിഞ്ഞതിനുശേഷമാണ് കുളനട പഞ്ചായത്തിലെ കുടിവെള്ള വിതരണം മിക്ക വാർഡുകളിലും മുടങ്ങുന്നത്.

പൈപ്പിടാനായി റോഡരിക് കുഴിച്ചത് ഇതിലേറെ പ്രശ്നമുണ്ടാക്കുകയാണ്. കരാറുകാരൻ കൈയൊഴിയുന്നതാണ് പഞ്ചായത്തധികൃതർ ഉൾപ്പെടെയുള്ളവരെ വലയ്ക്കുന്നത്. പൈപ്പ് തകരാറിലായാൽ നന്നാക്കുന്നതിനുപകരം ആ ഭാഗത്തേക്കുള്ള വാൽവ് അടച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്. അമ്പലക്കടവ്, ഉളനാട് ഭാഗങ്ങളിൽ പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന ധാരാളം കുടുംബങ്ങളിൽ താമസിക്കുന്നുമുണ്ട്. ജൽജീവൻ പദ്ധതി ആരംഭിക്കുംമുമ്പുതന്നെ ജല അതോറിറ്റിയിൽ പണമടച്ച് വെള്ളത്തിന്റെ കണക്ഷൻ എടുത്തവരാണ് കുളനട പഞ്ചായത്തിലെ കൂടുതൽ ആളുകളും. എന്നാൽ ജലജീവന്റെ പൈപ്പിടൽ തുടങ്ങിയതോടെ മുമ്പ് വെള്ളം നൽകിക്കൊണ്ടിരുന്ന പൈപ്പുകൾവരെ ബന്ധം വിച്ഛേദിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐരവൺ അരുവാപ്പുലം കടവുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്‍റെ തൂണുകളുടെ പണി പുരോഗമിക്കുന്നു

0
അരുവാപ്പുലം : അച്ചൻകോവിലാറിനുകുറുകെ ഐരവൺ അരുവാപ്പുലം കടവുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്‍റെ...

വള്ളംകുളം മാർ ഡയനീഷ്യസ് സെന്ററിൽ ബാസ്‌കറ്റ്‌ബോൾ ചലഞ്ച് നടത്തി

0
തിരുവല്ല : കുട്ടികളുടെ ബാസ്‌കറ്റ്‌ബോൾ കഴിവുകൾ പരീക്ഷിക്കാൻ പ്രത്യേക ചലഞ്ച് നടത്തി...

കുമ്പനാട്ടെ ബൈക്ക് മോഷണം : വാഹനം തിരികെ ആവശ്യപ്പെട്ട് ഉടമകൾ

0
കുമ്പനാട് : ഇരുചക്രവാഹന മോഷണക്കേസിലെ പ്രതികളെ ഇവർ നടത്തിവരുന്ന വർക്ക്ഷോപ്പിൽ എത്തിച്ച്...

ഞാവല്‍ പഴത്തിന്‍റെ വില കുതിച്ചുയരുന്നു

0
പത്തനംതിട്ട : ഞാവല്‍ പഴത്തിന്‍റെ വില കിലോയ്ക്ക് 400രൂപ. അന്നജവും ജീവകവും...