രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും പൂർണ്ണമായി കുടിവെള്ളമെത്തിക്കും : മന്ത്രി റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും പൂർണമായും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിൽ മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ ജലജീവന്‍ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മൈലപ്ര പള്ളിപ്പടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗ്രാമങ്ങളിൽ 22 ശതമാനം വീടുകളിൽ മാത്രമാണ് ശുദ്ധീകരിച്ച ജലം നൽകാൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് അത് 50 ശതമാനം ആക്കാൻ കഴിഞ്ഞു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതി എല്ലാ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്ന സമഗ്ര പദ്ധതിയാക്കി സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പഞ്ചായത്തിൽ പദ്ധതിയിടെ ഉദ്ഘാടനം അഭിമാന നിമിഷമാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ആകെ തുകയുടെ 65 ശതമാനവും സംസ്ഥാന സർക്കാർ നൽകിയാണ് ജൽജീവൻ മിഷൻ സാക്ഷാത്കരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ 25 ശതമാനം തുക ഗുണഭോക്താക്കളും തദ്ദേശസ്ഥാപനവും ചേർന്നാണ് വഹിക്കേണ്ടത്. എന്നാൽ ഇത് പ്രാവർത്തികമല്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ഈ വിഹിതം കൂടി സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു. ജൽ ജീവൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആവുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആന്റോ ആൻറണി എംപി പറഞ്ഞു.

മൈലപ്ര പഞ്ചായത്തിലെ 2839 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷൻ ലഭിക്കുന്ന പദ്ധതി 36.16 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. ചടങ്ങിൽ പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എ ഷിബു, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി ജോസഫ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം വി അമ്പിളി, വൈസ് പ്രസിഡൻറ് നീതു ചാർലി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ സി ഈശോ, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജു മണിദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജനകമ്മ ശ്രീധരൻ, അനിത തോമസ്, ജെസ്സി ശാമുവേൽ, ജെസ്സി വർഗീസ് കെ എസ് പ്രതാപൻ, റജി എബ്രഹാം, എസ് സുനിൽകുമാർ ജോൺ എം സാമുവൽ, സിഡിഎസ് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...